കണ്ണൂര്‍: യൂത്ത് ലീഗ് റാലിയിൽ മതസ്പർദയുണ്ടാക്കുന്ന മുദ്രാവാക്യം വിളിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഉൾപ്പടെ ഒമ്പത് പേർക്കെതിരെ ജാമ്യമില്ലാ കേസ്. യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിൽ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്ന പരാതിയിലാണ് കേസ്.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി.മുഹമ്മദലി, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ.നാസർ, മണ്ഡലം പ്രസിഡന്‍റ് കെ.എം.സമീർ ഉൾപ്പെടെയുള്ളവര്‍ക്കെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് സ്വമേധയ കേസെടുക്കാത്തതിനെതിരെ ഇന്നലെ നടന്ന സിപിഎം പൊതുയോഗത്തിൽ രൂക്ഷ വിമർശനമുയര്‍ന്നിരുന്നു. വെള്ളൂരിലെ കൊല ചെയ്യപ്പെട്ട സിപിഎം പ്രവർത്തകൻ സി.കെ.ഷിബിന്റെ അച്ഛൻ ഭാസ്കരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.