ETV Bharat / state

മുസ്ലിം ലീഗിനെയാരും എൽ.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഇ പി ജയരാജൻ

author img

By

Published : Apr 21, 2022, 5:37 PM IST

'എൽ.ഡി.എഫിൻ്റെ അടിത്തറ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശരിയായ നയങ്ങളിൽ ആകർഷിക്കപ്പെട്ടാണ് പലരും ഇങ്ങോട്ടുവരുന്നത്'

EP jayarajan on invited the Muslim League to LDF  no one has invited the Muslim League to join the LDF  മുസ്ലീം ലീഗിനെയാരും എൽ.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല  കണ്ണൂര്‍ ലോബിയില്ലെന്ന് ഇ പി ജയരാജന്‍  ലീഗിനെ മുന്നണിയില്‍ എത്തിക്കുന്ന വിഷയം
മുസ്ലീം ലീഗിനെയാരും എൽ.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല: ഇ പി ജയരാജൻ

കണ്ണൂർ : മുസ്ലിം ലീഗിനെയാരും എൽ.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. എന്നാൽ എൽ.ഡി.എഫിൻ്റെ അടിത്തറ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശരിയായ നയങ്ങളിൽ ആകർഷിക്കപ്പെട്ടാണ് പലരും ഇങ്ങോട്ടുവരുന്നത്. 'ഇപ്പോൾ തന്നെ 99 സീറ്റുകൾ എൽ.ഡി.എഫിനുണ്ട്. തുടർ ഭരണവും കിട്ടി. ഇനിയും മുന്നണി വികസിപ്പിക്കുകയാണ് ലക്ഷ്യം.

ലീഗിനെ മുന്നണിയില്‍ കൊണ്ടുവരേണ്ട സാഹചര്യമിപ്പോഴില്ല : പിണറായി സർക്കാരിൻ്റെ വികസന നയങ്ങളിൽ ജനങ്ങൾ വലിയ തോതിൽ ആകർഷിക്കപ്പെട്ടിട്ടുണ്ട്. മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് കൊണ്ടുവരേണ്ട സാഹചര്യം ഇപ്പോഴില്ല. മുസ്ലിം ലീഗ് മതേതര പാർട്ടിയാണോയെന്ന കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. മുന്നണി വിപുലീകരിക്കുന്ന കാര്യം എൽ.ഡി.എഫ് ആലോചിച്ചിട്ടില്ലെന്ന കാനം രാജേന്ദ്രൻ്റെ അഭിപ്രായം പറയാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. ഇടതുമുന്നണിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന പാർട്ടിയാണ് സി.പി.ഐയെന്നും ഇ.പി ജയരാജൻ പറഞ്ഞു.

കെ.റെയിൽ സമരത്തിൽ പങ്കെടുത്തവർ പൊലീസിനെ തിരിച്ചുചവിട്ടിയോയെന്ന കാര്യം പരിശോധിക്കണം. ദേശീയപാതാ വികസനം പോലെ നാടുപുരോഗമിക്കുന്നത് ചിലർ കാണുന്നില്ല. കെ.റെയിലിനെന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ഈ നാടിൻ്റെ വികസനം എല്ലാവർക്കും വേണം. കെ. റെയിൽ ആർക്കും വേണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. ആരും പട്ടിണി കിടക്കാത്ത ഭവന രഹിതരല്ലാത്ത ഒരു കേരളമാണ് എൽ.ഡി.എഫ് ലക്ഷ്യമെന്നും ഇ.പി.ജയരാജൻ കൂട്ടിച്ചേര്‍ത്തു.

മതേതര ലോബികള്‍ ഒന്നിക്കണം : ആർ.എസ്.എസിൻ്റെയും എസ്.ഡി.പി.ഐയുടെയും ലക്ഷ്യം വർഗീയ ലഹള ഇളക്കിവിടുകയെന്നതാണ്. രാജ്യത്ത് ഡൽഹിയിലടക്കമുള്ള സ്ഥലങ്ങളിൽ ഭരണകൂട ഭീകരത അഴിച്ചുവിടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കണം'.

Also Read: പി ശശിയെ തീരുമാനിച്ചത് ഏകകണ്ഠമായി, മറ്റുള്ളവ മാധ്യമ സൃഷ്‌ടി: പി ജയരാജൻ

കണ്ണൂർ ലോബിയില്ല : കണ്ണൂർ ലോബിയെന്ന് പറഞ്ഞ് കുറ്റം കണ്ടെത്തേണ്ട കാര്യമില്ല. സി.പി.എം പ്രവർത്തകരെ തെരഞ്ഞെടുക്കുന്നത് നാടുനോക്കിയല്ല. കണ്ണൂരിൽ നിന്നും എ.കെ.ജി ' കെ.പി.ആർ അടക്കമുള്ള ഒരുപാട് നേതാക്കളുണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി ഞങ്ങൾ പാർട്ടിക്കായി പ്രവർത്തിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലായത് ആരുടെയും തെറ്റാണെന്ന് പറയരുതെന്നും ഇ.പി ജയരാജൻ പറഞ്ഞു.
പി ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കുന്നതിന് പാർട്ടിയിൽ ചർച്ചകൾ നടന്നുവെങ്കിലും അതൊക്കെ തീരുമാനത്തെ ശക്തിപ്പെടുത്തുന്നതാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.

ശശി തെറ്റുകൾ ആവർത്തിക്കുമെന്ന് പറഞ്ഞിട്ടില്ല : ഞാനായിരുന്നു ആ യോഗത്തിലെ അധ്യക്ഷൻ. ജയരാജൻ തന്നെ പുറത്തുവന്ന വാർത്തകൾ നിഷേധിച്ചിട്ടുണ്ട്. നായനാർ മന്ത്രിസഭയിൽ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച് അനുഭവപരിചയമുള്ളയാളാണ് പി.ശശി. തെറ്റുകൾ മനുഷ്യസഹജമാണെന്നും അത് തിരുത്തി മുൻപോട്ടുപോവുകയാണ് വേണ്ടതെന്നും ജയരാജൻ പറഞ്ഞു.

തലശേരി അതിരുപതാ ആർച്ച് ബിഷപ്പിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ലവ് ജിഹാദിനെ കുറിച്ച് പരാമർശിച്ചത് ശരിയായില്ല. പലപ്പോഴും കേന്ദ്ര മന്ത്രിയെന്ന നിലവാരം മറന്നാണ് മുരളീധരൻ പ്രവർത്തിക്കുന്നത്. കേരളത്തിന് വേണ്ടി ഒന്നും ചെയ്യാത്ത കേന്ദ്ര മന്ത്രിയാണ് മുരളീധരനെന്നും ജയരാജൻ ആരോപിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പങ്കെടുത്ത ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡൻ്റ് എ.കെ.ഹാരിസ് അധ്യക്ഷനായി. ടി.കെ.എ ഖാദർ നന്ദി പറഞ്ഞു.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.