ETV Bharat / state

ഖത്തറില്‍ വിസില്‍ മുഴങ്ങാന്‍ ദിവസങ്ങള്‍ ബാക്കി ; ഏറ്റുകുടുക്കയിൽ നെയ്‌മറും മെസിയും മത്സരത്തില്‍

37 അടി ഉയരമുള്ള മെസിയുടെ കട്ടൗട്ടിന് പകരം നെയ്‌മറുടെ 55 അടി കട്ടൗട്ട് സ്ഥാപിച്ചിരിക്കുകയാണ് ഏറ്റുകുടുക്കയിലെ ബ്രസീൽ ആരാധകർ. ഗ്രൗണ്ടിൽ അല്ലെങ്കിലും ലോകകപ്പിന്‍റെ അതേ ആവേശമാണ് ഈ കട്ടൗട്ട് മത്സരത്തിനും

Neymar Messy cut outs  Neymar Messy cut outs in Ettukudukka  World cup 2022  Messy cut out  Cut out in Kerala  ഖത്തറില്‍ വിസില്‍ മുഴങ്ങാന്‍ ദിവസങ്ങള്‍ ബാക്കി  ലോകകപ്പ് ഫുട്ബോൾ മത്സരം  ബ്രസീൽ ആരാധകർ  ബ്രസീൽ
ഏറ്റകുടുക്കയിൽ നെയ്‌മറും മെസിയും മത്സരത്തില്‍
author img

By

Published : Nov 10, 2022, 6:10 PM IST

കണ്ണൂര്‍ : ലോകകപ്പ് ഫുട്ബോൾ മത്സരം ആരംഭിക്കുന്നതിന് മുമ്പുതന്നെ നേർക്കുനേർ പോരാട്ടത്തിന് ഒരുങ്ങി പയ്യന്നൂര്‍ ഏറ്റുകുടുക്കയിൽ നെയ്‌മറും മെസിയും. 37 അടി ഉയരമുള്ള മെസിയുടെ കട്ടൗട്ടിന് നെയ്‌മറുടെ 55 അടി കട്ടൗട്ട് കൊണ്ട് പകരം ചോദിച്ചിരിക്കുകയാണ് ഇവിടുത്തെ ബ്രസീൽ ആരാധകർ. ഫുട്ബോൾ ലോകകപ്പ് മത്സരത്തിന് വിസിൽ മുഴങ്ങാൻ ദിവസങ്ങള്‍ ബാക്കിയുണ്ടെങ്കിലും ഏറ്റുകുടുക്കയിലെ ഫുട്‌ബോള്‍ ആരാധകര്‍ തമ്മില്‍ മത്സരം തുടങ്ങിയിട്ട് ഏറെനാളായി.

ഏറ്റുകുടുക്കയിൽ നെയ്‌മറും മെസിയും മത്സരത്തില്‍

മെസിയുടെ 37 അടി കട്ടൗട്ട് വച്ച അർജന്‍റീന ആരാധകരോടുള്ള മറുപടി എന്ന നിലയിലാണ് ബ്രസീൽ ആരാധകർ നെയ്‌മറിന്‍റെ കട്ടൗട്ട്‌ വെച്ചത്. ഒറ്റരാത്രി കൊണ്ടാണ് ഇവിടെ മെസിയുടെ കട്ടൗട്ടിനേക്കാള്‍ ഉയരത്തില്‍ നെയ്‌മറുടേത് സ്ഥാപിച്ചത്. കൂറ്റൻ കവുങ്ങ് തടിയിൽ കട്ടൗട്ട് ക്രെയിൻ ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു.

ഗ്രൗണ്ടിൽ അല്ലെങ്കിലും ലോകകപ്പിന്‍റെ അതേ ആവേശത്തോടെ തന്നെയാണ് നാട്ടുകാർ ഈ കട്ടൗട്ട് മത്സരത്തെയും ഉറ്റുനോക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.