ETV Bharat / state

New Vande Bharat Express Arrives In Kerala പുതിയ വന്ദേ ഭാരത് ഉടൻ കേരളത്തിൽ എത്തും; മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി - ക​ണ്ണൂ​ര്‍

Flag Of At Mangalore central railway station : ട്രെ​യി​നി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്‌റ്റേ​ഷ​നി​ലാണ് (Mangalore central railway station) നടക്കുക

new vande bharat  vande bharat express  vande bharat  vande bharat express arrives in kerala  Mangalore central railway station  Saffron Vande Bharat  Integral Coach Factory  വന്ദേ ഭാരത്  പുതിയ വന്ദേ ഭാരത്  വന്ദേ ഭാരത് ഉടൻ കേരളത്തിൽ  മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി  മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ  ക​ണ്ണൂ​ര്‍  വ​ന്ദേ​ഭാ​ര​ത്
New Vande Bharat Express Arrives In Kerala
author img

By ETV Bharat Kerala Team

Published : Sep 13, 2023, 7:27 PM IST

Updated : Sep 13, 2023, 7:49 PM IST

കാസര്‍കോട്: കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് പു​തി​യ വ​ന്ദേ​ഭാ​ര​ത് (Vande Bharat) ഉടൻ കേ​ര​ള​ത്തി​ൽ സർവീസ് നടത്തും. ഈ ആഴ്‌ച തന്നെ ചെന്നൈയിൽ നിന്നും ട്രെ​യി​ന്‍ മം​ഗ​ളൂ​രു​വി​ലെ​ത്തിക്കും. ട്രെ​യി​നി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്‌റ്റേ​ഷ​നി​ലാണ് (Mangalore central railway station) നടക്കുക. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി (Narendra Modi) വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ഫ്ലാ​ഗ് ഓ​ഫ് ന​ട​ത്തു​മെ​ന്നാണ് സൂചന.

മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലാണ് രണ്ടാമത്തെ വന്ദേഭാരത് സ​ര്‍​വീ​സ് ന​ട​ത്തു​ക. അല്ലെങ്കിൽ കൊച്ചുവേളി വരെയാകും സർവീസ്. എന്നാൽ, ആലപ്പുഴ വഴിയാണോ കോട്ടയം വഴിയാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല.

രാ​വി​ലെ 5.20ന് ​മം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട് 2.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന വി​ധ​മാ​കും സ​മ​യ​ക്ര​മം എ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം. മംഗളൂരു-തിരുവനന്തപുരം, മംഗളൂരു-കോട്ടയം, മംഗളൂരു-എറണാകുളം, മംഗളൂരു-കോയമ്പത്തൂർ എന്നീ റൂട്ടുകളായിരുന്നു പരിഗണനയിൽ ഉണ്ടായിരുന്നത്. മംഗളൂരു-കാസർകോട് സെക്ഷനിൽ വന്ദേഭാരതിന്‍റെ സൂചന ബോർഡുകളും ഉടൻ സ്ഥാപിക്കും.

ലോക്കോപൈലറ്റുമാർക്ക് എൻജിൻ വൈദ്യുതി ഓഫാക്കാനുള്ള നിർദേശം നൽകുന്ന ബോർഡുകളാണ് സ്ഥാപിക്കുന്നത്. കാ​വി നി​റ​ത്തി​നൊ​പ്പം ഡി​സൈ​നി​ലും മാ​റ്റം വ​രു​ത്തി​യ എ​ട്ട് കോ​ച്ചു​ക​ള​ട​ങ്ങി​യ റേ​ക്ക് ആ​ണ് കേരളത്തിൽ എത്തുക.

അതേസമയം, വന്ദേഭാരതിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും മംഗളൂരു റെയില്‍വേ റെയിൽവെ സ്‌റ്റേഷനിൽ പൂർത്തിയായിട്ടുണ്ട്. വൈദ്യുതീകരിച്ച പിറ്റ് ലൈൻ അടക്കം ഇവിടെ തയ്യാറാണ്.
എന്‍ജിനിയര്‍മാരുള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്‌ധര്‍ക്ക് പരിശീലനവും നല്‍കിയിരുന്നു.

മംഗളൂരു സെന്‍ട്രല്‍ റെയിവേ സ്‌റ്റേഷനിലെ മൂന്നാം പിറ്റ് ലൈനാണ് വന്ദേഭാരതിന്‍റെ അറ്റകുറ്റപണികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സാധാരണ വണ്ടികളുടെ അറ്റകുറ്റപ്പണി നടത്തുന്ന പിറ്റ് ലൈന്‍ വൈദ്യുതീകരിക്കാറില്ല. വൈദ്യുതീകരിച്ച പിറ്റ് ലൈനാണ് വന്ദേഭാരതിനായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

അതേസമയം, കേരളത്തിന് ഓണസമ്മാനമായി രണ്ടാം വന്ദേ ഭാരത് ട്രെയിൻ (Vande Bharat Express) ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 30ന് കൈമാറിയിരുന്നു. കാവി നിറത്തിലുള്ള ഡിസൈൻ മാറ്റം വരുത്തിയ റേക്കാണ് പാലക്കാട് ഡിവിഷനിലേക്ക് റെയിൽവേ പുതുതായി അനുവദിച്ചത് (Saffron Vande Bharat). എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ഇന്ന് രാത്രി ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയിൽനിന്നാണ് (Integral Coach Factory) സതേൺ റെയിൽവേയ്ക്ക് കൈമാറുക (Southern Railway).

പുതിയ ട്രെയിനിന് എറണാകുളം- മംഗലാപുരം, മംഗലാപുരം–തിരുവനന്തപുരം, മംഗലാപുരം– കോയമ്പത്തൂർ റൂട്ടുകളാണ് റെയിൽവേയുടെ പരിഗണനയിലുള്ളത്. രണ്ടാം വന്ദേ ഭാരത് തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിന്‍റെ എതിർദിശയിലായിരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് (Ashwini Vaishnaw) പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാസർകോട് അറ്റകുറ്റപ്പണി സൗകര്യമില്ലാത്തതിനാൽ മംഗളൂരുവിൽനിന്നേ സർവീസ് തുടങ്ങാൻ കഴിയൂ.

പുതിയ വന്ദേ ഭാരത് എക്‌സ്‌പ്രസിലെ മാറ്റം നിറത്തില്‍ മാത്രമല്ലെന്നാണ് റിപ്പോര്‍ട്ട്. നിറം കാവിയാക്കിയതിനൊപ്പം 25 മാറ്റങ്ങള്‍ പുതിയ വന്ദേ ഭാരത് ട്രെയിനുകളില്‍ കാണാനാകും. സീറ്റുകളുടെ നിറവ്യത്യാസം, സീറ്റുകള്‍ കൂടുതല്‍ പിന്നിലേയ്‌ക്ക് ചായ്‌ക്കാനുള്ള സൗകര്യം, മെച്ചപ്പെട്ട കുഷ്യനുകള്‍, ഫൂട്ട് റെസ്‌റ്റിന്‍റെ നീളം, മൊബൈല്‍ ചാര്‍ജിങ് പോയിന്‍റുകളിലെ മാറ്റങ്ങള്‍ എന്നിങ്ങനെയാണ് പരിഷ്‌കാരങ്ങളുടെ പട്ടിക നീളുന്നത്. നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരതുകളില്‍ വെള്ള നിറം മൂലം പെട്ടെന്ന് പൊടി പിടിക്കുന്നതിനാലാണ് പുതിയ നിറമാറ്റം എന്നാണ് റെയില്‍വേ വിശദീകരിച്ചത്. ഇന്ത്യയുടെ ദേശീയപതാകയുടെ വര്‍ണ്ണപദ്ധതിയെ മുന്‍പദ്ധതിയെ മുന്‍നിര്‍ത്തിയാണ് കാവി നിറം തിരഞ്ഞെടുത്തതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവും പറഞ്ഞിരുന്നു.

Last Updated : Sep 13, 2023, 7:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.