ETV Bharat / state

ടിക്കാറാം മീണയുടെ നടപടി നിയമവിരുദ്ധമെന്ന് തെളിഞ്ഞു; എംവി ജയരാജൻ

ടിക്കാറാം മീണയുടെ നടപടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയ സാഹചര്യത്തില്‍ സിപിഎം പ്രതികരിക്കുന്നു...

ഫയൽ ചിത്രം
author img

By

Published : May 6, 2019, 8:31 PM IST

Updated : May 6, 2019, 8:39 PM IST

കണ്ണൂര്‍: പഞ്ചായത്തംഗമായ എൻ പി സലീനയെ അയോഗ്യയാക്കണമെന്ന് നടപടി നിയമവിരുദ്ധമാണെന്ന സിപിഐഎം നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിലെ പിലാത്തറ അപ്പർ പ്രൈമറി സ്കൂളിൽ കള്ളവോട്ട ചെയ്തതിന് സിപിഎം പഞ്ചായത്തംഗം എൻ.പി. സലീനയെ അയോഗ്യയാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ശുപാർശ ചെയ്തിരുന്നു. ടിക്കാറാം മീണയുടെ ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ഈ സാഹചര്യത്തില്‍ എംവി ജയരാജൻ പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് പരാമർശം.

ജനങ്ങൾ തെരഞ്ഞെടുക്കുന്ന പഞ്ചായത്ത‌് അംഗത്തെ അയോഗ്യയാക്കണമെങ്കിൽ നിയമം അനുശാസിക്കുന്ന ചില നടപടിക്രമങ്ങളുണ്ട‌്. അത് ടീക്കാറാം മീണ പാലിച്ചില്ല. എൻ പി സലീന കള്ളവോട്ട് ചെയ്തെന്ന കള്ളവാർത്ത പ്രചരിച്ച മാധ്യമങ്ങളും നിയമവിരുദ്ധ നടപടി സ്വീകരിച്ച മീണയും ജനങ്ങളോട് മറുപടി പറയണമെന്നും പ്രസ്താവനയിൽ പറയുന്നു.

അയോഗ്യയാക്കുമെന്ന പ്രഖ്യാപനത്തിനു ശേഷമാണ‌് താൻ ചെയ്തത് കള്ളവോട്ടല്ല സഹായി വോട്ടാണ‌െന്ന് കലക്ടർ മുമ്പാകെ തെരളിവു സഹിതം സലീന മൊഴി നൽകിയത‌്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ അധികാരത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍റെ ഉദ്യോഗസ്ഥ വിഭാഗം കടന്നു കയറുന്നത‌് ഭരണഘടനാ വിരുദ്ധമാണ‌െന്നും പ്രസ്താവനയിൽ പറയുന്നു.

പഞ്ചായത്ത‌് അംഗത്തെ അയോഗ്യയാക്കൽ

സിപിഐ എം നിലപാട‌് ശരിയെന്ന‌്തെളിഞ്ഞുഎം വി ജയരാജൻ

കണ്ണൂർചെറുതാഴം പഞ്ചായത്ത‌് അംഗം എൻ പി സലീനയെ അയോഗ്യയാക്കുമെന്നു പ്രഖ്യാപിച്ച സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസറുടെ നടപടി നിയമവിരുദ്ധമാണെന്ന സിപിഐ എം നിലപാട‌് ശരിയാണെന്നു തെളിഞ്ഞതായി സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ‌്താവനയിൽ പറഞ്ഞുജനങ്ങൾ തെരഞ്ഞെടുക്കുന്ന പഞ്ചായത്ത‌് അംഗത്തെ അയോഗ്യയാക്കണമെങ്കിൽ നിയമം അനുശാസിക്കുന്ന ചില നടപടിക്രമങ്ങളുണ്ട‌്അതു പാലിക്കാതെയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പുദ്യോഗസ്ഥന്റെ നടപടിപിലാത്തറയിൽ പഞ്ചായത്ത‌് അംഗം കള്ളവോട്ട‌് ചെയ‌്തുവെന്ന കള്ളക്കഥയുണ്ടാക്കി വാർത്ത നൽകിയ മാധ്യമങ്ങളും മാധ്യമവാർത്ത കേട്ടയുടൻ നിയമവിരുദ്ധ നടപടി സ്വീകരിച്ച മുഖ്യതെരഞ്ഞെടുപ്പുദ്യോഗസ്ഥനും ജനങ്ങളോട‌് മറുപടി പറയണംജനാധിപത്യത്തിൽ ജനഹിതത്തെക്കാൾ വലുതല്ല ഉദ്യോഗസ്ഥ ഹിതംപഞ്ചായത്ത‌് അംഗത്തെ കേൾക്കാൻ പോലും തയ്യാറാകാതെയായിരുന്നു ധൃതിപിടിച്ച പ്രഖ്യാപനംഅത‌് സാമാന്യനീതിക്കു നിരക്കാത്തതാണെന്ന‌് സിപിഐ എം ചൂണ്ടിക്കാട്ടിയതാണ‌്മാധ്യമ വാർത്തകളുടെ പിന്നാലെ പോകാതെ നിജസ്ഥിതി എന്തെന്ന‌് പഞ്ചായത്ത‌് അംഗത്തിൽനിന്ന‌് മനസ്സിലാക്കിയിരുന്നെങ്കിൽ ഇത്തരത്തിൽ നിയമവിരുദ്ധ നടപടി സ്വീകരിക്കേണ്ടിവരില്ലായിരുന്നു.അയോഗ്യയാക്കുമെന്ന പ്രഖ്യാപനത്തിനു ശേഷമാണ‌് സലീന താൻ കള്ളവോട്ടു ചെയ‌്തിട്ടില്ലെന്നും സഹായി വോട്ടാണ‌് ചെയ‌്തതെന്നും കലക്ടർ മുമ്പാകെ തെരളിവു സഹിതം മൊഴി നൽകിയത‌്.സംസ്ഥാനത്തെ നിയമസഭാ–ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ മേൽനോട്ടമാണ‌് മുഖ്യ തെരഞ്ഞെടുപ്പുദ്യോഗസ്ഥനിൽ നിക്ഷിപ‌്തമായിട്ടുള്ളത‌്തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനാണ‌് അധികാരംരണ്ടും ഭരണഘടനാവ്യവസ്ഥയനുസരിച്ച‌് രൂപീകരിച്ചിട്ടുള്ള സ്ഥാപനങ്ങളാണ‌്സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്റെ അധികാരത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ ഉദ്യോഗസ്ഥ വിഭാഗം കടന്നു കയറുന്നത‌് ഭരണഘടനാ വിരുദ്ധമാണ‌്.മുഖ്യതെരഞ്ഞെടുപ്പുദ്യോഗസ്ഥന്റെ ശുപാർശ തള്ളിക്കൊണ്ടുള്ള സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്റെ ഉത്തരവ‌് ഇക്കാര്യം അടിവരയിട്ട‌് വ്യക്തമാക്കുന്നു–എം വി ജയരാജൻ പ്രസ‌്താവനയിൽ പറഞ്ഞു.

Last Updated : May 6, 2019, 8:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.