കണ്ണൂര്‍: പാനൂരില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് ഓട്ടോ ഡ്രൈവറായ ജിനീഷ് ചെണ്ടയാട് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥിയും പിതാവും.വിദ്യാർഥി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പാനൂർ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂടുതല്‍ വായനയ്‌ക്ക്: കണ്ണൂരിൽ വിദ്യാർഥിക്ക് ക്രൂര മർദനം
തിങ്കളാഴ്‌ച ഉച്ചയോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മുത്താറിപ്പീടിക സ്റ്റാന്‍റിലെ ഓട്ടോ ഡ്രൈവര്‍ ജിനീഷ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. പെണ്‍കുട്ടിക്കൊപ്പം നടക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. ഇയാള്‍ വിദ്യാര്‍ഥിയെ മർദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടെയുണ്ടായിരുന്ന മറ്റ് ഡ്രൈവർമാരും കുട്ടിയെ മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.