ETV Bharat / state

മങ്കിപോക്‌സ്: പ്രത്യേക കേന്ദ്ര സംഘം കണ്ണൂര്‍ സന്ദർശിച്ചു

എൻ.എസ്.ഡി.സി ജോയിന്‍റ് ഡയറക്‌ടർ ഡോ. സാങ്കേത് കുൽക്കർണി, എം.ഒ.എച്ച്.എഫ്‌.ഡബ്ല്യു അഡ്‌വൈസർ ഡോ. പി.രവീന്ദ്രൻ, പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. രുചി ജയിൻ എന്നിവരാണ് കണ്ണൂരിലെത്തിയത്.

Special central team visited Kannur Medical College due to Monkeypox  Monkeypox Special central team visited Kannur  മങ്കിപോക്‌സ്  പ്രത്യേക കേന്ദ്ര സംഘം കണ്ണൂരിൽ സന്ദർശനം നടത്തി  കണ്ണൂർ വാനര വസൂരി  കുരങ്ങ് വസൂരി
മങ്കിപോക്‌സ്: പ്രത്യേക കേന്ദ്ര സംഘം കണ്ണൂരിൽ സന്ദർശനം നടത്തി; രോഗിയെ നേരിട്ട് കണ്ട് സംഘാംഗം
author img

By

Published : Jul 20, 2022, 9:22 PM IST

കണ്ണൂർ: ജില്ലയിൽ മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ പ്രത്യേക കേന്ദ്ര സംഘം കണ്ണൂര്‍ സന്ദർശിച്ചു. ജില്ല കലക്‌ടർ, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവരുമായി കലക്‌ടറേറ്റിൽ കൂടിക്കാഴ്‌ച നടത്തിയ സംഘം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തി ആശുപത്രി അധികൃതരുമായും ചർച്ച നടത്തി.

എൻ.എസ്.ഡി.സി ജോയിന്‍റ് ഡയറക്‌ടർ ഡോ. സാങ്കേത് കുൽക്കർണി, എം.ഒ.എച്ച്.എഫ്‌.ഡബ്ല്യു അഡ്‌വൈസർ ഡോ. പി.രവീന്ദ്രൻ, പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. രുചി ജയിൻ എന്നിവരാണ് കണ്ണൂരിലെത്തിയത്. ആശുപത്രിയിൽ കഴിയുന്ന രോഗിയെ സംഘത്തിലെ ഒരംഗം നേരിട്ട് കണ്ട് സംസാരിച്ചു. അതീവ സുരക്ഷ മുൻകരുതലുകളോടെയായിരുന്നു കൂടിക്കാഴ്‌ച.

ജില്ല കലക്‌ടർ എസ്.ചന്ദ്രശേഖറുമായി ചർച്ച നടത്തിയ സംഘം വിവരങ്ങളാരാഞ്ഞു. വാനര വസൂരി നിർണയിച്ചതിൻ്റെ വിശദാംശങ്ങൾ ജില്ല മെഡിക്കൽ ഓഫിസർ ഡോ.കെ. നാരായണ നായ്‌ക്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ. പ്രീത എന്നിവർ വിശദീകരിച്ചു. സ്വീകരിച്ച മുൻകരുതലുകൾ, നടപടികൾ, സമ്പർക്ക പട്ടിക, രോഗിയുടെ യാത്ര വഴികൾ തുടങ്ങിയ വിവരങ്ങളും കേന്ദ്ര സംഘം ചോദിച്ചറിഞ്ഞു.

കലക്‌ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എം.കെ ഷാജ്, ഡി.പി.എം ഡോ. അനിൽകുമാർ എന്നിവരും പങ്കെടുത്തു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടൻ്റ് ഡോ.കെ സുദീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡി.കെ മനോജ്, കൊവിഡ് നോഡൽ ഓഫിസർ ഡോ.വി.കെ പ്രമോദ്, ആർ.എം.ഒ ഡോ. എസ്.എം സരിൻ, പ്രിൻസിപ്പൽ ചുമതലയുള്ള ഡോ.എസ് അജിത് എന്നിവരും സംഘത്തോടൊപ്പം ചേർന്നു സംബന്ധിച്ചു.

READ MORE: കണ്ണൂരിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ച യുവാവിന്‍റെ റൂട്ട്മാപ്പ് പുറത്തിറക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.