ETV Bharat / state

POCSO Case | മകനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം : പിതാവിന് 90 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം പിഴയും ശിക്ഷ - പീഡനം പിതാവിന് 90 വർഷം കഠിന തടവ്

2018ല്‍ നടന്ന ലൈംഗിക പീഡനത്തിലാണ്, തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെ സുപ്രധാനമായ വിധി

Etv Bharat
Etv Bharat
author img

By

Published : Jun 22, 2023, 11:00 PM IST

കണ്ണൂർ : മകനെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 90 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്‌ജ് കെ രാജേഷാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018ലാണ് പീഡനം നടന്നത്.

എട്ട് വയസുള്ള മകനെ നിരവധി തവണയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു. അന്നത്തെ പയ്യന്നൂർ എസ്‌ഐ കെപി ഷൈൻ ആണ് കേസ് രജിസ്റ്റർ ചെയ്‌ത് പ്രതിയെ അറസ്റ്റ് ചെയ്‌തത്. തുടർന്ന്, പയ്യന്നൂർ പൊലീസ് ഇൻസ്പെക്‌ടർ കെ വിനോദ് കുമാർ ആണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. അഞ്ച് വകുപ്പുകളിലായാണ് 90 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും പോക്സോ കോടതി വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി, പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.

10 വയസുകാരനെ പീഡിപ്പിച്ചു; 64കാരന് 95 വര്‍ഷം കഠിന തടവ് : 10 വയസുകാരനെ പീഡിപ്പിച്ച 64കാരന് 95 വര്‍ഷം കഠിന തടവും, നാലേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂര്‍ മാള പുത്തന്‍ചിറ സ്വദേശി ഹെെദ്രോസിനെയാണ് ചാലക്കുടി പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക മുഴുവാനായും ഇരയ്ക്ക് നല്‍കാനും ഉത്തരവിലുണ്ട്.

2018ലായിരുന്നു കേസിനാസ്‌പദമായ സംഭവം. കിളികളെ പിടികൂടി മാള പുത്തന്‍ചിറ പ്രദേശത്ത് വില്‍പ്പന നടത്തിവന്നിരുന്ന ആളാണ് പ്രതി ഹെെദ്രോസ്. പീഡനത്തിനിരയായ 10 വയസുകാരനായ വിദ്യാര്‍ഥി, പ്രതിയില്‍ നിന്നും കിളികളെ വാങ്ങാന്‍ എത്തുക പതിവായിരുന്നു. ഇതിനിടെയാണ് ഹെെദ്രോസ് കുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കിയത്.

ALSO READ | Pocso Case| പത്ത് വയസുകാരനെ പീഡിപ്പിച്ചു; 64കാരന് 95 വര്‍ഷം കഠിന തടവും പിഴയും

2018 മുതല്‍ ഒരു വര്‍ഷത്തോളം പ്രതി കൂട്ടിയെ പീഡിപ്പിച്ചു. ഒടുവില്‍ സംഭവത്തെ കുറിച്ച് കുട്ടി കൂട്ടുകാരോട് പറഞ്ഞു. ഇതറിഞ്ഞ കൂട്ടുകാര്‍ പ്രതിയെ ചോദ്യം ചെയ്യാനെത്തിയെങ്കിലും പ്രതി ഇവരെയും ഭീഷണിപ്പെടുത്തി തിരികെ അയച്ചു. ഇതോടെ സുഹൃത്തുക്കള്‍ പീഡന വിവരം കുട്ടിയുടെ വീട്ടുകാരെ അറിയിച്ചു.

ALSO READ | അശ്ലീല വീഡിയോ കാണിച്ച് ബാലികയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 8 വർഷം തടവും 35,000 രൂപ പിഴയും

ഇതോടെ വീട്ടുകാര്‍ മാള പൊലീസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. സിഐ മാരായ കെ കെ ഭൂപേഷ്, സജിന്‍ ശശി എന്നിവര്‍ അന്വേഷിച്ച കേസിന്‍റെ കുറ്റപത്രം മാള സിഐ സജിന്‍ ശശിയാണ് കോടതിയിൽ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബാബുരാജ് കോടതിയില്‍ ഹാജരായി.

ALSO READ | 12 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെറുതെ വിട്ടു, കോടതി ഉത്തരവ് ഒരു കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനാല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.