ETV Bharat / state

അയ്യനെ തൊഴാൻ റഷ്യയിൽ നിന്ന് മിഹായേൽ - ശബരിമല വാർത്തകൾ

എട്ട് വർഷം മുൻപ് അഴിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ മിഹായേലിന് കേരളത്തിലെ ആചാരങ്ങളെക്കുറിച്ച് പറഞ്ഞ് കൊടുത്തത് സുഹൃത്തായ രാജനാണ്. ഇയാൾക്കാപ്പമാണ് മിഹായേൽ മല ചവിട്ടുന്നത്.

sabarimala pilgrimage  കണ്ണൂർ വാർത്തകൾ  ശബരിമല വാർത്തകൾ  ശബരിമല ന്യൂസ്
അയ്യനെ തൊഴാൻ റഷ്യയിൽ നിന്നെത്തി മിഹായേൽ
author img

By

Published : Dec 19, 2019, 1:56 PM IST

Updated : Dec 19, 2019, 3:03 PM IST

കണ്ണൂർ: മാലയിട്ട് മല ചവിട്ടി അയ്യനെ തൊഴാൻ മിഹായേൽ ഇത്തവണയുമെത്തി. റഷ്യയിലെ മോസ്ക്കോ സ്വദേശിയായ മിഹായേൽ തുടർച്ചയായി എട്ടാം തവണയാണ് അയ്യപ്പദർശനത്തിനായി കേരളത്തിലെത്തുന്നത്. മാഹി അഴിയൂർ വേണുഗോപാല ക്ഷേത്രത്തില്‍ നിന്ന് മാലയിട്ടാണ് മിഹായേൽ വ്രതം നോൽക്കുന്നത്.

അയ്യനെ തൊഴാൻ റഷ്യയിൽ നിന്ന് മിഹായേൽ

എട്ട് വർഷം മുൻപ് അഴിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ മിഹായേലിന് കേരളത്തിലെ ആചാരങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ് കൊടുത്തത് അവിടെ നിന്നും പരിജയപ്പെട്ട രാജൻ എന്ന നാട്ടുകാരനാണ്. ഇയാൾക്കാപ്പമാണ് മിഹായേൽ മല ചവിട്ടുന്നത്. അയ്യനെ തൊഴാനുള്ള വ്രതാനുഷ്ടങ്ങള്‍ പഠിപ്പിച്ചതും രാജനാണ്. അന്ന് മുതൽ എല്ലാ വർഷവും ഈ വിദേശി മല ചവിട്ടാൻ കേരളത്തിലെത്താറുണ്ട്.

മിഹായേലിന്‍റെ അമ്മ നദാലിയയും മാലയിട്ട് അയ്യപ്പ സന്നിധിയിലെത്തിയിരുന്നു. മിഹായേലിന്‍റെ അനുഭവം കേട്ടറിഞ്ഞ് ഇത്തവണ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 17 സുഹൃത്തുക്കളും മിഹായേലിനൊപ്പം മല ചവിട്ടാൻ അഴിയൂരെത്തിയിട്ടുണ്ട്.

Intro:മാലയിട്ട് മല ചവിട്ടി അയ്യനെ തൊഴാൻ റഷ്യയിലെ മോസ്ക്കോ സ്വദേശി മിഹായേൽ. തുടർച്ചയായി എട്ടാം തവണയാണ് മിഹായേൽ അയ്യപ്പദർശനത്തിനായി മാഹിഅഴിയൂർ വേണുഗോപാല ക്ഷേത്രത്തിലെത്തുന്നത്.

vo

ഇതാണ് മിഹായേൽ. ഇദ്ദേഹം ഇപ്പോൾ ശബരിമല ദർശനത്തിനായി അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിൽ നിന്നും മാലയിട്ട് വ്രതം നോൽക്കുകയാണ്. രാജ്യാതിർത്തികൾ കടന്ന് കേരളത്തിലെത്തിയ ഈ വിദേശ പൗരൻ മാഹിക്കാർക്കൊ ആശ്ചര്യമാണ്. മറ്റൊന്നും കൊണ്ടല്ല , ഒരു പക്ഷെ മലയാളികൾ പോലും കാണിക്കാത്തത്രയും അർപ്പണബോധത്തോടു കൂടിയാണ് മിഹായേൽ അയ്യപ്പ ദർശനത്തിന് ഓരോ വർഷവും ഒരുങ്ങുന്നത് . തുടർച്ചയായി എട്ടാം തവണയാണ് ശബരിമല ദർശനത്തിനായി മാത്രം മിഹായേൽ അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിൽ എത്തുന്നത് . ഇവിടെ നിന്നും ഗുരുസ്വാമി രാജനൊപ്പമാണ് മാലയിട്ട് വ്രതം നോറ്റ് മല ചവിട്ടുക. 8 വർഷം മുൻപ് അഴിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മിഹായേലിന് കേരളത്തിലെ ആചാരങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ് കൊടുത്തത് രാജനാണ്. അയ്യനെ തൊഴാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വ്രതാനുഷ്ടങ്ങളും രാജൻ പഠിപ്പിച്ചു നൽകി. അന്നു മുതൽ എല്ലാ വർഷവും ഈ വിദേശി മല ചവിട്ടാൻ കേരളത്തിലെത്താറുണ്ട്

Byte

മിഹായേലിന്റെ അമ്മ നദാലിയയും ഒരുവർഷം മാലയിട്ട് അയ്യപ്പ സന്നിധിയിലെത്തിയിരുന്നു. മിഹായേലിന്റെ അനുഭവം കേട്ടറിഞ്ഞ് ഇത്തവണ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 17 സുഹൃത്തുക്കളും മിഹായേലിനൊപ്പം മല ചവിട്ടാൻ അഴിയൂരെത്തിയിട്ടുണ്ട്. ഈ ക്ഷേത്രത്തിലെ എല്ലാ ചിട്ടവട്ടങ്ങളും ഇദ്ദേഹത്തിനിപ്പോൾ മനപാOമാണ്. ഒരു കീഴ്ശാന്തി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യും. ഭക്തരോടെല്ലാം അറിയാവുന്ന മലയാളത്തിൽ സുഖവിവരം തിരക്കും.ഇ ടി വി ഭാ ര ത് കണ്ണൂർ.
Body:KL_KNR_02_19.12.19_Mehayal_KL10004Conclusion:
Last Updated : Dec 19, 2019, 3:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.