ETV Bharat / state

കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തി മെഗാമോഹിനിയാട്ടം - കണ്ണൂര്‍ ലേറ്റസ്റ്റ് ന്യൂസ്

മൂന്നാം ക്ലാസുകാരി മുതൽ 65 വയസ്സുകാരി വരെയുള്ള 103 പേരാണ് വെങ്ങര കിഴക്കരക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ട വേദിയിൽ മെഗാ മോഹിനിയാട്ടവുമായി എത്തിയത്.

megamohiniyattam  megamohiniyattam kannur  കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തി മെഗാമോഹിനിയാട്ടം  കണ്ണൂര്‍  കണ്ണൂര്‍ ലേറ്റസ്റ്റ് ന്യൂസ്  വെങ്ങര കിഴക്കരക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ടം
കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തി മെഗാമോഹിനിയാട്ടം
author img

By

Published : Jan 3, 2020, 8:03 PM IST

Updated : Jan 3, 2020, 11:07 PM IST

കണ്ണൂര്‍: 103 പേർ അരങ്ങിലെത്തിയ മെഗാ മോഹിനിയാട്ടം കണ്ണൂര്‍ ജില്ലയ്ക്ക് ചരിത്രപരമായ ഒരേടാണ് സമ്മാനിച്ചിരിക്കുന്നത്. കേട്ടുകേള്‍വി മാത്രമായിരുന്ന മെഗാ മോഹിനിയാട്ടമെന്ന ഉദ്യമമാണ് അരുണിമാ രാജനെന്ന കലാ പ്രതിഭയുടെ പരിശ്രമത്തിലൂടെ നടന്നത്. മൂന്നാം ക്ലാസുകാരി മുതൽ 65 വയസുകാരി വരെയുള്ളവരാണ് വെങ്ങര കിഴക്കരക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ട വേദിയിൽ ചിലങ്കയണിഞ്ഞത്.

അഞ്ചോളം കീര്‍ത്തനങ്ങളുടെ ഭാഗങ്ങളെ സംയോജിപ്പിച്ച് 20 മിനുട്ടോളം ദൈര്‍ഘ്യമുള്ള മെഗാ മോഹിനിയാട്ടമാണ് അരങ്ങേറിയത്. മോഹിനിയാട്ടം എന്നു കേട്ടപ്പോഴേ പിന്‍വലിഞ്ഞവരെ ആത്മവിശ്വാസത്തോടെ കൂടെക്കൂട്ടിയാണ് അരുണിമയും സംഘടകരും ഇങ്ങനെ ഒരു ഉദ്യമത്തിന് തുടക്കം കുറിച്ചത്. ആദ്യ ക്ലാസില്‍ കാഴ്‌ചക്കാരായി നിന്നവര്‍ പോലും പിന്നീട് പരിശീലനത്തിൽ പങ്കാളികളായി.

കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തി മെഗാമോഹിനിയാട്ടം

അഞ്ച് ആഴ്‌ചകളിലായി ശനി, ഞായര്‍ ദിവസങ്ങളില്‍ കേവലം നാലുമണിക്കൂറുകള്‍ വീതമുള്ള പരിശീലനം വഴിയാണ് 103 പേരടങ്ങിയ നൃത്ത സംഘത്തെ അരുണിമാ രാജന്‍ പരിശീലിപ്പിച്ചത്. നാലു ബാച്ചുകളാക്കി തിരിച്ചായിരുന്നു പരിശീലനം. മെഗാമോഹിനിയാട്ടത്തിന് കാഴ്‌ചക്കാരായി ആയിരങ്ങളാണ് ക്ഷേത്ര പരിസരത്ത് എത്തിച്ചേര്‍ന്നത്. വെങ്ങര ഹിന്ദു എല്‍.പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയായ ഋതുലക്ഷ്‌മിയും, കണ്ടോന്താര്‍ സ്വദേശിയായ അറുപത്തിയഞ്ചുകാരി രാധാമണിയും മെഗാമോഹിനിയാട്ടത്തിന്‍റെ ഭാഗമായി അരങ്ങിലെത്തി.

Intro:Intro
103 പേർ അരങ്ങിലെത്തിയ മെഗാ മോഹിനിയാട്ടം കണ്ണൂര്‍ ജില്ലയ്ക്ക് ചരിത്രപരമായ ഒരേടാണ് സമ്മാനിച്ചിരിക്കുന്നത്. കേട്ടുകേള്‍വി മാത്രമായിരുന്ന മെഗാ മോഹിനിയാട്ടമെന്ന ഉദ്യമമാണ് അരുണിമാ രാജണെന്ന കലാ പ്രതിഭയുടെ പരിശ്രമത്തിലൂടെ നടന്നത്. മൂന്നാം ക്ലാസുകാരി മുതൽ 65 വയസ്സുകാരി വരെ ഉള്ളവരാണ് വെങ്ങര കിഴക്കരക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന്റെ വേദിയിൽ ചിലങ്കയണിഞ്ഞത്. Body:Vo
കസവുടുത്ത് ലാസ്യ ഭംഗിയോടെ 103ഓളം മോഹിനികൾ അരംഗത്തുവന്നപ്പോൾ കണ്ടവരുടെ കണ്ണിന് കുളിര്മഴയായി.
അഞ്ചോളം കീര്‍ത്തനങ്ങളുടെ ഭാഗങ്ങളെ സംയോജിപ്പിച്ച് 20 മിനുട്ടോളം ദൈര്‍ഘ്യമുള്ള മെഗാ മോഹിനിയാട്ടമാണ് അരങ്ങേറിയത്.
മോഹിനിയാട്ടം എന്നു കേട്ടപ്പോഴേ പിന്‍വലിഞ്ഞ ഭൂരിഭാഗത്തേയും ആത്മവിശ്വാസം കൊണ്ട് കൂടെക്കൂട്ടിയാണ് അരുണിമയും സംഘടകരും ഇങ്ങനെ ഒരു ഉദ്യമത്തിന് അരങ്ങോരുക്കിയത്. ആദ്യ ക്ലാസില്‍ കാഴ്ചക്കാരായി നിന്നവര്‍ പോലും പരിശീലനത്തെത്തിൽ പങ്കാളികളായി, ലക്ഷ്യത്തെ കവിച്ചു വെക്കുന്ന കാഴ്ചയായി പരിണമിക്കുന്നതാണ് പിന്നീട് കാണാനായത്.
അഞ്ച് ആഴ്ചകളിലായി ശനി-ഞായര്‍ ദിവസങ്ങളിലെ കേവലം നാലുമണിക്കൂറുകള്‍ വീതമുള്ള പരിശീലനം വഴിയാണ് 103 പേരടങ്ങിയ നൃത്ത സംഘത്തെ അരുണിമാ രാജന്‍ ഒന്നാന്തരം മോഹിനിയാട്ട നര്‍ത്തകിമാരായി പരിവര്‍ത്തിച്ചെടുത്തത്. 103 പേരെത്തന്നെ നാലു ബാച്ചുകളാക്കി തിരിച്ചാണ് ഒരേ തരം സ്റ്റെപ്പുകള്‍ തന്നെ പരിശീലിപ്പിച്ചെടുക്കുന്നത്.
Byte ( അരുണിമ )

ക്ഷേത്ര പരിസരത്ത് എത്തിച്ചേർന്ന ആയിരങ്ങളെ സാക്ഷിയാക്കിയാണ് മോഹിനിയാട്ടത്തിന് ഓരോരുത്തരും ചിലങ്കയണിഞ്ഞത്. വെങ്ങര ഹിന്ദു എല്‍.പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഋതുലക്ഷ്മിയും, ഏറ്റവും പ്രായം കൂടിയ വനിത കണ്ടോന്താര്‍ സ്വദേശിയായ അറുപത്തിയഞ്ചുകാരി രാധാമണിയും മേഗാമോഹിനിയാട്ടത്തിന്റെ ഭാഗമായി. Conclusion:null
Last Updated : Jan 3, 2020, 11:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.