ETV Bharat / state

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍ അന്തരിച്ചു - എംസി ജോസഫൈന്‍ അന്തരിച്ചു

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

MC JOSEPHINE PASSES AWAY  എംസി ജോസഫൈന്‍ അന്തരിച്ചു  കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്
എംസി ജോസഫൈന്‍ അന്തരിച്ചു
author img

By

Published : Apr 10, 2022, 1:32 PM IST

Updated : Apr 10, 2022, 1:42 PM IST

കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വനിത കമ്മിഷൻ മുൻ അധ്യക്ഷയുമായിരുന്ന എം സി ജോസഫൈൻ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞുവീണ ജോസഫൈനെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്‌ച്ച ഉച്ചയോടെയായിരുന്നു അന്ത്യം.

2017 -2021 കാലയളവിലാണ് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷയായിരുന്നത്. നിലവിൽ മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്‌. 1948 ഓഗസ്റ്റ് മൂന്നിന്‌ മുരിക്കുംപാടം മാപ്പിളശേരി ചവര – മഗ്‌ദലേന ദമ്പതികളുടെ മകളായി ജനിച്ച എം സി ജോസഫൈൻ വിദ്യാർഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌.

ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്‍റ്, വനിത വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ജോസഫൈന്‍റെ ഭൗതിക ശരീരം വൈകിട്ട് അഞ്ചോടെ എറണാകുളത്തേക്ക് കൊണ്ടുപോകും.

Last Updated : Apr 10, 2022, 1:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.