കണ്ണൂർ:തളിപ്പറമ്പ് കൂവേരി പൂണങ്ങോട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നുപേരിൽ ഒരാളെ കാണാതായി. നെല്ലിപ്പാറ സ്വദേശി സെബാസ്റ്റ്യൻ (19 ) നെയാണ് കാണാതായത്. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. കൂവേരി പുഴയിൽ കുളിക്കാനായി ഇറങ്ങിയ സെബാസ്റ്റ്യനും സഹോദരി ജിൻസി(22) പൂണങ്ങോട് സ്വദേശിനി സനിത (29) എന്നിവരാണ് ഒഴുക്കിൽ പെട്ടത്. സെബാസ്റ്റ്യനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൂടെയുണ്ടായിരുന്ന ഇരുവരും അപകടത്തിൽ പെട്ടത്.
സംഭവം ശ്രദ്ധയിൽ പെട്ട തോണിക്കാരനായ കൃഷ്‌ണൻ എന്നയാളാണ് രണ്ടുപേരെയും രക്ഷപ്പെടുത്തിയത്. ഒഴുക്കിൽ പെട്ട് കാണാതായ സെബാസ്റ്റ്യന് വേണ്ടി തളിപ്പറമ്പ് ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് മണിക്കൂറോളം പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും 6.30 ഓടെ വെളിച്ചക്കുറവുമൂലം തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.