ETV Bharat / state

മാഹിയില്‍ പാൻ ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ - pan products

തൊട്ടിൽപ്പാലത്തേക്ക് കാറിൽ കടത്തുകയായിരുന്ന ഇരുപത്തിരണ്ടായിത്തോളം വില വരുന്ന 95 പാക്കറ്റ് കൂൾലിപ്സാണ് പാറാൽ ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടെ പിടികൂടിയത്.

kannur  arrested  മാഹി  pan products  അറസ്റ്റ്
മാഹിയില്‍ പാൻ ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
author img

By

Published : Mar 10, 2021, 2:48 PM IST

കണ്ണൂര്‍: മാഹി പള്ളൂരിൽ നിരോധിത പാൻ ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. പൂക്കാട് ചാത്തോത്ത് ഹൗസിൽ മുഹമ്മദ് ജാസിം ആണ് പിടിയിലായത്. തൊട്ടിൽപ്പാലത്തേക്ക് കാറിൽ കടത്തുകയായിരുന്ന ഇരുപത്തിരണ്ടായിത്തോളം വില വരുന്ന 95 പാക്കറ്റ് കൂൾലിപ്സാണ് പാറാൽ ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടെ പിടികൂടിയത്.

എ.എസ്.ഐ പി. രാധകൃഷ്ണനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് മാഹി പൊലീസ് സൂപ്രണ്ട് യു.രാജശേഖരൻ പറഞ്ഞു. മാഹി സർക്കിൾ ഇൻസ്പക്ടർ ആടൽ അരസൻ, പള്ളൂർ എസ്.ഐ പി. പ്രതാപൻ, തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.