ETV Bharat / state

ആന്തൂർ കൈവിടാതെ ഇടതുപക്ഷം; ആറ് വാർഡുകളിൽ ഇത്തവണയും എതിരില്ല

സിപിഎം സ്ഥാനാർഥികൾ മത്സരിക്കുന്ന 2, 3, 10, 11, 16, 24 വാർഡുകളിലാണ് എതിരാളികൾ ഇല്ലാത്തത്. സൂക്ഷ്മ പരിശോധന കഴിയുന്നതോടെ ഇവരെ വിജയികളായി പ്രഖ്യാപിക്കും.

LDF has no opposition in Anthoor  Anthoor  ആന്തൂർ കൈവിടാതെ ഇടതുപക്ഷം  ആറ് വാർഡുകളിൽ ഇത്തവണയും എതില്ല  ആറ് വാർഡുകളിൽ എതില്ല  എൽഡിഎഫ്
ആന്തൂർ കൈവിടാതെ ഇടതുപക്ഷം; ആറ് വാർഡുകളിൽ ഇത്തവണയും എതില്ല
author img

By

Published : Nov 19, 2020, 5:26 PM IST

കണ്ണൂർ: പ്രതിപക്ഷമില്ലാതെ എൽഡിഎഫ് ഭരിച്ച ആന്തൂർ നഗരസഭയിൽ ആറ് വാർഡുകളിൽ ഇത്തവണയും എതിരാളികളില്ല. സിപിഎം സ്ഥാനാർഥികൾ മത്സരിക്കുന്ന 2, 3, 10, 11, 16, 24 വാർഡുകളിലാണ് എതിരാളികൾ ഇല്ലാത്തത്. സൂക്ഷ്മ പരിശോധന കഴിയുന്നതോടെ ഇവരെ വിജയികളായി പ്രഖ്യാപിക്കും. സൂക്ഷ്മ പരിശോധന കഴിയുന്നതോടെ എതിരില്ലാതെ ജയിക്കുന്നവരുടെ എണ്ണം കൂടാനും സാധ്യതയുണ്ട്.

നഗരസഭ രൂപീകൃതമായ കഴിഞ്ഞ തവണ ആകെയുള്ള 28 സീറ്റിൽ 14 സീറ്റിലും സിപിഎം എതിരില്ലാതെ വിജയിച്ചിരുന്നു. ഇത് കൂടാതെ മലപ്പട്ടം പഞ്ചായത്തിൽ അടുവാപ്പുറം നോർത്ത്, കരിമ്പിൽ, മലപ്പട്ടം ഈസ്റ്റ്, മലപ്പട്ടം വെസ്റ്റ്, കോവുന്തല, ഡിവിഷനുകളിലും സിപിഎമ്മിന് എതിരില്ല. തളിപ്പറമ്പ് നഗരസഭയിലെ കൂവോട്, കോട്ടയം മലബാർ പഞ്ചായത്തിലെ മൂന്നാം വാർഡ്, കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തുകളിലെ 9, 11 വാർഡുകളിലും സിപിഎമ്മിന് എതിരാളികളില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.