കണ്ണൂർ: ലാവ്‌ലിൻ കേസ് നീതി പൂർവ്വമായി നടന്നില്ലെന്നും എ.കെ ആന്‍റണി ഉൾപ്പെടെയുള്ളവർ കേസിൽ പിണറായി വിജയനെ സഹായിച്ചുവെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
ടി.കെ.എ നായരും എ.കെ ആന്‍റണിയും കേസിൽ പഴുതുകൾ ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നും വിചാരണ കൂടാതെ പ്രതിയെ വിട്ടയച്ചത് നീതി ന്യായ ചരിത്രത്തിലെ കറുത്ത ഏടാണെന്നും സുരേന്ദ്രൻ പറഞ്ഞു. കൂടാതെ അഴിമതി കേസുകൾ എല്ലാം ഒത്തു തീർക്കുകയാണെന്നും കമ്മീഷൻ ഇല്ലാത്ത ഒരു ഇടപാടും കേരളത്തിൽ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേ സമയം കോഴിക്കോട് മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനുമായി ബി.ജെ.പിയിൽ ചേരുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.