കണ്ണൂർ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്ന പ്രമേയം പാസാക്കിയ നടപടി പരിഹാസ്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. നിയമസഭയെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണിതെന്നും പ്രമേയം പാസാക്കാൻ കേരളത്തിന് എന്തധികാരമാണുള്ളതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. ലക്ഷദ്വീപിലെ ജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനെയോ കോടതിയെയോ സമീപിക്കാമെന്നും കെ സുരേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.
READ MORE: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്കെതിരായ പ്രമേയം പാസാക്കി നിയമസഭ