ETV Bharat / state

പ്രത്യേക പച്ചക്കറി വില്‍പ്പന സ്റ്റാള്‍ ഒരുക്കി കുറുമാത്തൂർ കൃഷി ഭവൻ - Kurumathoor

കുറുമാത്തൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ മുയ്യം എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററാണ് വേറിട്ട മാതൃക തീര്‍ക്കുന്നത്

കുറുമാത്തൂർ  കുറുമാത്തൂരിലെ കര്‍ഷകര്‍  ജൈവ കൃഷി  കുറുമാത്തൂർ കൃഷി ഭവൻ  Kurumathoor  Kurumathoor vegetable Market
പ്രത്യേക പച്ചക്കറി വില്‍പ്പന സ്റ്റാള്‍ ഒരുക്കി കുറുമാത്തൂർ കൃഷി ഭവൻ
author img

By

Published : Dec 30, 2020, 6:27 PM IST

കണ്ണൂര്‍: പച്ചക്കറി വില്‍പ്പനക്കായി പ്രത്യേക സ്റ്റാള്‍ തയ്യാറാക്കി കുറുമാത്തൂർ കൃഷി ഭവൻ. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ ആവശ്യം പരിഗണിച്ചാണ് കൃഷിഭവന്‍റെ സംവിധാനം. കുറുമാത്തൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ മുയ്യം എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററാണ് വേറിട്ട മാതൃക പിന്തുടരുന്നത്.

പ്രത്യേക പച്ചക്കറി വില്‍പ്പന സ്റ്റാള്‍ ഒരുക്കി കുറുമാത്തൂർ കൃഷി ഭവൻ

നിലമൊരുക്കുന്നതു മുതൽ വിപണനം വരെ എല്ലാതൊഴിലും ചെയ്യുന്നത് ഈ നാട്ടിലെ കർഷകർതന്നെ. 20 ഏക്കറോളം വരുന്ന സ്ഥലത്ത് നൂറോളം കർഷകരാണ് പച്ചക്കറിക്കൃഷി ചെയ്യുന്നത്. ഇതിൽ സംഘം തിരിഞ്ഞും ഒറ്റയായും കൃഷി ചെയ്യുന്നവരുണ്ട്. കക്കിരി, വെള്ളരി, ചീര, മത്തൻ, പാവയ്ക്ക തുടങ്ങിയവയാണ് കൂടുതലുമുള്ളത്. തളിപ്പറമ്പിലെ മുയ്യം-ബാവുപ്പറമ്പ് റോഡില്‍ വര്‍ഷങ്ങളായി കര്‍ഷകര്‍ നേരിട്ട് കച്ചവടം നടത്തിയിരുന്നു. വര്‍ഷങ്ങളായി പാതയോരത്തായിരുന്നു ഇവരുടെ വിപണനം. എന്നാൽ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ വഴിയോര കച്ചവടം അപകടങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് കർഷകർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സ്റ്റാൾ വേണമെന്ന് ആവശ്യപ്പെട്ടത്.

മുയ്യത്തെ ഭൂരിഭാഗം വീട്ടിലെയും സ്ത്രീകൾ ഉൾപ്പെടെ പച്ചക്കറി വില്‍പനയുമായി സജീവമാണ്. കർഷക കൂട്ടായ്മയിലൂടെ പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് കുറുമാത്തൂർ പഞ്ചായത്തിലെ ഈ ഗ്രാമം. സ്റ്റാളിൽ വിപണനം നടത്തുന്ന കർഷകർക്ക് യൂണിഫോമുകളും കൃഷിഭവൻ ഒരുക്കിയിട്ടുണ്ട്. 2018-19 ൽ ജില്ലയിലെ മികച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള രണ്ടാംസ്ഥാനം ലഭിച്ചിരുന്നു. കൂട്ടായ്മ 35 ഏക്കറോളം നെൽകൃഷിയും ചെയ്യാറുണ്ട്. കൃഷിവകുപ്പിന്‍റെ നിർദേശത്തോടെ പൂർണമായും ജൈവരീതിയിലാണ് എല്ലാ കൃഷിയും. ന്യായ വിലയിൽ പച്ചക്കറികൾ നേരിട്ട് വാങ്ങാമെന്നതിനാൽ ദിവസവും ഇവ വാങ്ങാനെത്തുന്നവരും ഏറെയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.