കണ്ണൂർ: ലോറിയും ബൈക്കും കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ചു. കുറുമാത്തൂര്‍ സ്വദേശിയായ സി. ബിബിന്‍ (28) ആണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ പന്നിയൂര്‍ പള്ളിവയലിലെ ഭാര്യ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
ഉച്ചകഴിഞ്ഞ് രണ്ടരക്ക് മഴൂരില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ചെങ്കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി ബിബിന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ കണ്ടക്ടറായ ബിബിന്‍ പന്നിയൂര്‍-പൂമംഗലം-കണ്ണൂര്‍ ബസിലെ കണ്ടക്ടറാണ്. മൃതദേഹം നാളെ രാവിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഉച്ചക്ക് കുറുമാത്തൂരില്‍ സംസ്‌കരിക്കും. പരേതനായ ബാബുവിന്‍റെയും രമാവതിയുടെയും മകനാണ്. ഭാര്യ:ജിജിന. നാല് മാസം പ്രായമുള്ള ആണ്‍കുട്ടിയുണ്ട്. സഹോദരി: രബിന.