ETV Bharat / state

സോളാർ കേസ് സിബിഐക്ക്; രാഷ്ട്രീയ പ്രേരിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

author img

By

Published : Jan 24, 2021, 8:48 PM IST

സിബിഐയെ ഒഴിവാക്കാൻ സർക്കാർ ഖജനാവിൽ നിന്നും കോടികൾ തുലച്ച സർക്കാരാണിത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം മണത്തതുകൊണ്ടാണ് പിണറായി ഇങ്ങനെ ഒരു നീക്കം നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു

Mullappally Ramachandran on solar case  Solar case handed over to CBI  സോളാർ കേസ് സിബിഐക്ക്  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ
സോളാർ കേസ് സിബിഐക്ക്; രാഷ്ട്രീയ പ്രേരിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ: സോളാർ കേസ് സിബിഐക്ക് വിടാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അന്വേഷണത്തിൽ ഒരു തുമ്പും ഇതുവരെ ലഭിച്ചില്ലെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പിണറായിയുടെ ഹീന നീക്കമാണിതെന്നും മുല്ലപ്പളളി തലശേരിയിൽ പറഞ്ഞു.

യുഡിഎഫിനെ തകർക്കാമെന്ന മോഹം വിലപ്പോവില്ല. പിണറായിക്ക് എന്ന് മുതലാണ് സിബിഐയോട് ഇത്ര സ്നേഹം വന്നത്. സിബിഐയെ ഒഴിവാക്കാൻ സർക്കാർ ഖജനാവിൽ നിന്നും കോടികൾ തുലച്ച സർക്കാരാണിത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം മണത്തതുകൊണ്ടാണ് പിണറായി ഇങ്ങനെ ഒരു നീക്കം നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേന്ദ്ര ഏജൻസികളെ അപലപിച്ചിരുന്ന പിണറായിക്ക് എന്നാണ് അവരോട് ഇത്ര സ്നേഹം തോന്നിയത്. മൂന്ന് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് തള്ളി കളഞ്ഞ കേസാണിത്. തെരഞ്ഞെടുപ്പിൽ ഇതൊന്നും വിലപ്പോവില്ലെന്നും യുഡിഎഫിന് ഒരു ഭയവും ഇല്ലെന്നും മുല്ലപ്പളളി കൂട്ടിചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.