ETV Bharat / state

'കൊടി സുനിയാണ് സൂപ്രണ്ട്, ജയിൽ സുഖവാസ കേന്ദ്രം' ; സര്‍ക്കാര്‍ ഒത്താശയെന്ന് കെ സുധാകരന്‍ - k sudhakaran

കൊടി സുനിയുടെ ജയിലിലെ ഫോണ്‍ വിളിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കണമെന്ന് കെ സുധാകരൻ

കൊടി സുനി  ജയിൽ  ടിപി വധക്കേസ്  കെ.സുധാകരൻ  കെ.പി.സി.സി പ്രസിഡന്‍റ്  kpcc president  k sudhakaran  kodi suni
കൊടി സുനിക്ക് ജയിൽ സുഖവാസ കേന്ദ്രം; കെ.സുധാകരൻ
author img

By

Published : Sep 21, 2021, 3:10 PM IST

Updated : Sep 21, 2021, 3:27 PM IST

കണ്ണൂർ : ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ ജയിലിലെ ഫോൺവിളിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഫോൺവിളി ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും എല്‍ഡിഎഫ് ഭരണത്തിന് കീഴിൽ കൊടി സുനിക്ക് ജയിൽ സുഖവാസ കേന്ദ്രമാണെന്നും കെ.സുധാകരൻ എംപി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

'കൊടി സുനിയാണ് സൂപ്രണ്ട്, ജയിൽ സുഖവാസ കേന്ദ്രം' ; സര്‍ക്കാര്‍ ഒത്താശയെന്ന് കെ സുധാകരന്‍

Also Read: യുവാവിനെ കസ്‌റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചു; എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

താമസിക്കുന്ന ജയിലിലെ സൂപ്രണ്ട് കൊടി സുനിയാണ്. അന്ധനും ബധിരനുമായ കേരളത്തിലെ ഭരണാധികാരിയോട് പറഞ്ഞിട്ട് കാര്യമില്ല. സർക്കാരിന്‍റെ ഒത്താശയോടെയാണ് ഇത് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും സുധാകരൻ പറഞ്ഞു.

ജയിലിൽ കയറിയ കാലം മുതൽ എല്ലാ സുഖ സൗകര്യവും അനുഭവിച്ചാണ് കൊടി സുനിയുടെ ജീവിതം. ഇക്കാര്യത്തിൽ ജനരോഷം ഉയരണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

Last Updated : Sep 21, 2021, 3:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.