ETV Bharat / state

പാർട്ടിയിൽ പ്രശ്‌നങ്ങളില്ല, വിവാദങ്ങൾ അടിസ്ഥാനരഹിതം : കോടിയേരി ബാലകൃഷ്‌ണൻ - മരംമുറി കേസ്

മലബാർ കലാപ വിവാദത്തിൽ ചരിത്രത്തെ വളച്ചൊടിക്കാനാണ് ആർഎസ്എസ് ശ്രമമെന്ന് കോടിയേരി

kodiyeri balakrishnan on tree theft case  kodiyeri balakrishnan  tree theft case  മലബാർ കലാപ വിവാദം  കോടിയേരി ബാലകൃഷ്‌ണൻ  മരംമുറി കേസ്  സിപിഎം 23-ാം പാർട്ടി കോൺഗ്രസ്
മരംമുറി കേസിലെ ധർമടം ബന്ധം പുകമറ സൃഷ്ടിക്കാനുള്ള ശ്രമം: കോടിയേരി ബാലകൃഷ്‌ണൻ
author img

By

Published : Aug 24, 2021, 7:17 PM IST

കണ്ണൂർ : സിപിഎം ജില്ല ഘടകത്തില്‍ യാതൊരു പ്രശ്നവുമില്ലെന്നും എന്തെങ്കിലുമുണ്ടാക്കാന്‍ മാധ്യമങ്ങൾ ശ്രമിക്കേണ്ടെന്നും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ.

ഇ.കെ നായനാർ അക്കാദമിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തഴയുന്നുവെന്നാരോപിച്ച് പാർട്ടി ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.സുരേന്ദ്രൻ കത്തുനൽകിയതിനെക്കുറിച്ച് അറിയില്ല.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി സുരേന്ദ്രൻ യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. പി.ജയരാജൻ ശാസിച്ചതായുള്ള വിവരം അടിസ്ഥാനരഹിതമാണ്. കെ.പി സഹദേവനും പി.ജയരാജനും തമ്മില്‍ എന്തെങ്കിലും തർക്കമുള്ളതായി തനിക്കറിയില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

മരംമുറി കേസിലെ ധർമടം ബന്ധം പുകമറ സൃഷ്ടിക്കാനുള്ള ശ്രമം: കോടിയേരി ബാലകൃഷ്‌ണൻ

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുന്ന കാര്യം യുക്തമായ സമയത്ത് യുക്തമായി തീരുമാനിക്കും. പാർട്ടിയിൽ നിന്ന് അവധിയെടുത്തത് തുടരുകയാണെന്നും കോടിയേരി ബാലകൃഷ്‌ണൻ വ്യക്തമാക്കി.

പാർട്ടി കോൺഗ്രസിന് കണ്ണൂർ നായനാർ അക്കാദമി വേദിയാകും

സിപിഎം 23-ാം പാർട്ടി കോൺഗ്രസ് വേദി കണ്ണൂർ നായനാർ അക്കാദമി ആയിരിക്കുമെന്ന് കോടിയേരി പറഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 800 പ്രതിനിധികൾ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കും.

ജില്ല സമ്മേളനങ്ങളുടെ തുടക്കം എറണാകുളത്ത് നിന്നായിരിക്കുമെന്നും കോടിയേരി ബാലകൃഷ്‌ണൻ വ്യക്തമാക്കി.

മലബാർ കലാപ വിവാദം സമൂഹത്തിൽ വെറുപ്പ് പടർത്താനുള്ള സംഘപരിവാർ നീക്കം

മലബാർ കലാപ വിവാദത്തിൽ ചരിത്രത്തെ വളച്ചൊടിക്കാനാണ് ആർഎസ്എസ് ശ്രമമെന്ന് കോടിയേരി പറഞ്ഞു. വാരിയംകുന്നനെ ഭഗത് സിങ്ങിനോട് മന്ത്രി മുഹമ്മദ് റിയാസ് ഉപമിച്ചത് ഓരോ കാലഘട്ടത്തിന് അനുസരിച്ചായേക്കാം.

ചരിത്രം വളച്ചൊടിച്ച് സമൂഹത്തിൽ വെറുപ്പ് പടർത്താനുള്ള സംഘപരിവാർ നീക്കം ഇവിടെ വിലപ്പോവില്ല. മലബാർ കലാപത്തെക്കുറിച്ച് വസ്തുനിഷ്ഠമായി വിലയിരുത്തിയത് ഇടതുപക്ഷ ചരിത്രകാരൻമാരാണെന്നും അദ്ദേഹം അറിയിച്ചു.

Also Read: സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന് COVID 19 ; 24,296 പേര്‍ക്ക് രോഗം

മുട്ടിൽ മരം മുറി കേസിലെ ധർമടം ബന്ധം പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ധർമടം ബന്ധം സംബന്ധിച്ച് തെളിവുകളുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാക്കണമെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.