ETV Bharat / state

ശബരിമലയല്ല, വിശപ്പാണ് വിഷയമെന്ന് കോടിയേരി ബാലകൃഷ്‌ണൻ

author img

By

Published : Apr 6, 2021, 11:44 AM IST

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എൽഡിഎഫിന് നൂറിലധികം സീറ്റ് ലഭിക്കുമെന്നും ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നങ്കിൽ ഇടത് മുന്നണിക്ക് വോട്ട് ചെയ്യുമായിരുന്നുവെന്നും കോടിയേരി പറഞ്ഞു

kodiyeri balakrishnan cast vote in kannur  kodiyeri balakrishnan  വിശപ്പാണ് വിഷയമെന്ന് കോടിയേരി ബാലകൃഷ്‌ണൻ  കോടിയേരി ബാലകൃഷ്‌ണൻ  kannur poll  കണ്ണൂർ പോൾ
ശബരിമലയല്ല, വിശപ്പാണ് വിഷയമെന്ന് കോടിയേരി ബാലകൃഷ്‌ണൻ

കണ്ണൂർ: ഈ തെരഞ്ഞെടുപ്പിലെ വിഷയം ശബരിമലയല്ലെന്നും പകരം ജനങ്ങളുടെ പട്ടിണിയാണെന്നും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണൻ. ഈ സർക്കാർ പെൻഷനും കിറ്റും എല്ലാ വീടുകളിലും എത്തിച്ചു. ആരോഗ്യസുരക്ഷ ഉറപ്പുവരുത്തി. ഇതിന് ജനങ്ങൾ വോട്ട് ചെയ്യണം. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ജനങ്ങൾക്ക് ആവേശമാണ്. തെരഞ്ഞടുപ്പ് കഴിഞ്ഞാൽ നൂറിലധികം സീറ്റ് ലഭിക്കും. ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നങ്കിൽ ഇടത് മുന്നണിക്ക് വോട്ട് ചെയ്യുമായിരുന്നു.

ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന് എതിരെയുള്ള വിധിയെഴുത്ത് ഇത്തവണ തലശേരിയിൽ നടക്കും. ഇടതുമുന്നണി ഓരോ ദിവസം കഴിയുന്തോറും മുന്നോട്ട് പോകുകയാണെന്നും ഇടതു മുന്നണി തരംഗമാണ് കേരളത്തിലുള്ളതെന്നും കോടിയേരി പറഞ്ഞു. ജൂനിയർ ബേസിക് സ്‌കൂളിലാണ് കോടിയേരി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ വിനോദിനി, മകൻ ബിനോയ്, മരുമകൾ അഖില എന്നിവർക്കൊപ്പം എത്തിയാണ് കോടിയേരി വോട്ട് രേഖപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.