ETV Bharat / state

ബസില്‍ കുഴഞ്ഞു വീണ യാത്രക്കാരന്‍ ആശുപത്രിയില്‍ മരിച്ചു - latest kannur

കടമ്പൂര്‍ സ്വദേശിയായ കോറോത്ത് സുകുമാരനാണ് ( 56 ) മരിച്ചത്. ജോലി സ്ഥലത്തുവെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കാനായി സഹപ്രവര്‍ത്തകനൊപ്പം ബസില്‍ പുറപ്പെട്ടതായിരുന്നു.

latest ksrtc  latest kannur  ബസില്‍ കുഴഞ്ഞു വീണ യാത്രക്കാരന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു
ബസില്‍ കുഴഞ്ഞു വീണ യാത്രക്കാരന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു
author img

By

Published : Mar 17, 2020, 11:29 PM IST

കണ്ണൂര്‍: ഓടി കൊണ്ടിരുന്ന ബസില്‍ കുഴഞ്ഞു വീണ യാത്രക്കാന്‍ ആശുപത്രിയില്‍ മരിച്ചു. കടമ്പൂര്‍ സ്വദേശിയായ കോറോത്ത് സുകുമാരനാണ് ( 56 ) മരിച്ചത്. ജോലി സ്ഥലത്തുവെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കാനായി സഹപ്രവര്‍ത്തകനൊപ്പം തളിപ്പറമ്പിലേക്ക് പുറപ്പെട്ടതായിരുന്നു. നാടുകാണി ബസ് സ്റ്റോപ്പില്‍ നിന്ന് കുടിയാന്‍മല കണ്ണൂര്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ കയറി. പൂവത്തെത്തിയപ്പോള്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതേ ബസില്‍ സഹകരണാശുപ്രതിയിലെ നാല് സ്റ്റാഫ് നഴ്‌സ്‌മാരുണ്ടായിരുന്നു. രോഗിയുടെ നില വഷളാണെന്ന് കണ്ട് ഇവര്‍ അടിയന്തര ശുശ്രൂഷ നടത്തി. ഇതേ സമയം ഡ്രൈവര്‍ ടി ടി രാമകൃഷ്ണനും കണ്ടക്ടര്‍ കെ വി പ്രശാന്തനും രോഗിയുടെ ജീവന്‍ രക്ഷിക്കാനായി ബസ് എവിടെയും നിര്‍ത്തിയില്ല. ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.