ETV Bharat / state

കെകെ ശൈലജ വീണ്ടും നിയമസഭയിലേക്ക് - ആരോഗ്യ മന്ത്രി

കഴിഞ്ഞ അഞ്ച് വര്‍ഷം ആരോഗ്യ മന്ത്രി എന്ന നിലയില്‍ നടത്തിയ ഇടപെടലുകളാണ് കെകെ ശൈലജ എന്ന പേര് ലോക ശ്രദ്ധയിലെത്തിച്ചത്.

K. K. Shailaja  കെകെ ശൈലജ വീണ്ടും നിയമസഭയിലേക്ക്  കൂത്തുപറമ്പ് മണ്ഡലം  ആരോഗ്യ മന്ത്രി  പതിനഞ്ചാം കേരള നിയമസഭ
കെകെ ശൈലജ വീണ്ടും നിയമസഭയിലേക്ക്
author img

By

Published : May 2, 2021, 3:42 PM IST

കണ്ണൂർ: കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച കൂത്തുപറമ്പ് മണ്ഡലം മാറി ഇത്തവണ മട്ടന്നൂരില്‍ നിന്നാണ് ശൈലജ നിയമസഭയിലെത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം ആരോഗ്യ മന്ത്രി എന്ന നിലയില്‍ നടത്തിയ ഇടപെടലുകളാണ് കെകെ ശൈലജ എന്ന പേര് ലോകശ്രദ്ധയിലെത്തിച്ചത്.

ആദ്യം നിപ, പകച്ചു നില്‍ക്കാതെ പ്രതിരോധത്തിന്‍റെ എല്ലാ വഴികളും കേരളം തേടിയത് കെകെ ശൈലജയുടെ നേതൃത്വത്തിലാണ്. അതിനു ശേഷമെത്തിയ കൊവിഡ്, ഇന്ത്യയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച സംസ്ഥാനം എല്ലാ മാർഗങ്ങളും ഉപയോഗിച്ച് കൊവിഡിനെ നേരിട്ടു. ആരോഗ്യവകുപ്പിന്‍റെ കൃത്യമായ ഇടപെടല്‍, രോഗം നിയന്ത്രിക്കുന്നതിന് സഹായകമായി.

ആരോഗ്യ വകുപ്പിനൊപ്പം സാമൂഹിക കുടുംബ ക്ഷേമ വകുപ്പ് കൂടി കൈകാര്യം ചെയ്ത കെകെ ശൈലജ, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ഐക്യരാഷ്‌ട്ര സഭയുടെ സാമ്പത്തിക സാമൂഹിക വിഭാഗം സംഘടിപ്പിച്ച അന്താരാഷ്‌ട്ര വെബിനാറിലേക്ക് ലോക നേതാക്കള്‍ക്കൊപ്പം കെ.കെ ശൈലജയും ക്ഷണിക്കപ്പെട്ടത് കേരളത്തിന്‍റെ ആരോഗ്യസംവിധാനത്തിന് യുഎൻ നല്‍കിയ അംഗീകാരമായിരുന്നു. വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദി ഇയര്‍, ഫിനാൻഷ്യല്‍ ടൈംസിന്‍റെ 2020ല്‍ ലോകത്ത് ഏറ്റവും അധികം സ്വാധീനം ചെലുത്തിയ സ്‌ത്രീകളുടെ പട്ടിക എന്നിവയിലും കെകെ ശൈലജ ഇടം നേടി. മാധ്യമസ്ഥാപനമായ ഗാര്‍ഡിയൻ ദി റോക്ക് സ്റ്റാറെന്നാണ് കേരളത്തിന്‍റെ ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചത്.

മട്ടന്നൂർ പഴശ്ശിരാജ കോളജില്‍ എസ്‌എഫ്‌ഐ പ്രവർത്തകയായി വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കെകെ ശൈലജ, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നി സംഘടനകളുടെ ദേശീയ ഭാരവാഹിയായി പ്രവർത്തിച്ചു. ഇപ്പോൾ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. 1996ല്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 2006ല്‍ പേരാവൂരില്‍ നിന്നും 2016ല്‍ വീണ്ടും കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി. പതിനഞ്ചാം കേരള നിയമസഭയില്‍ മട്ടന്നൂർ മണ്ഡലത്തെ പ്രതിനിധികരിച്ചാണ് ശൈലജ നിയസഭയിലെത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.