ETV Bharat / state

പിറന്നാൾ നിറവില്‍ പിണറായി, ആഘോഷങ്ങളില്ലാതെ സഭയില്‍ സത്യപ്രതിജ്ഞ

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തു വീണ കണ്ണൂർ ജില്ലയിലെ പിണറായിയിലെ പാറപ്പുറമെന്ന ഗ്രാമത്തില്‍ 1945 മെയ്‌ 24ന്‌ മുണ്ടയില്‍ കോരന്‍റെയും കല്യാണിയുടേയും പതിനാലാമത്തെ മകനായി ജനനം.

കേരളത്തിന്‍റെ ഒന്നാമന് ഇന്ന് 76-ാം പിറന്നാള്‍  പിണറായി വിജയന്‍ ജന്മദിനം  രണ്ടാം പിണറായി സര്‍ക്കാര്‍  പിണറായി സര്‍ക്കാര്‍  നിയമസഭ തെരഞ്ഞെടുപ്പ്  പിണറായി സര്‍ക്കാരിന് തുടര്‍ഭരണം  kerala chief minister pinarayi vijayan  pinarayi vijayan  pinarayi vijayan celebrates birthday  kerala chief minister  kerala pinarayi vijayan  kerala  കേരള നിയമസഭ തെരഞ്ഞെടുപ്പ്  പതിനഞ്ചാം നിയമസഭ  പതിനഞ്ചാം നിയമസഭ സമ്മേളനം
കേരളത്തിന്‍റെ ഒന്നാമന് ഇന്ന് 76-ാം പിറന്നാള്‍
author img

By

Published : May 24, 2021, 11:53 AM IST

Updated : May 24, 2021, 1:57 PM IST

കണ്ണൂര്‍: പിണറായി വിജയൻ... പ്രളയത്തിലും കൊവിഡിലും കേരളത്തെ കൈപിടിച്ച് നടത്തിയ നായകൻ. വികസനവും ജനക്ഷേമം വോട്ടായിമാറിയപ്പോൾ തുടര്‍ഭരണമെന്ന ചരിത്ര നിയോഗമാണ് പിണറായി വിജയൻ നയിക്കുന്ന എല്‍ഡിഎഫ് മന്ത്രിസഭയ്ക്ക്. ഇന്ന് പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ചേരുമ്പോൾ പിണറായി വിജയന് 76-ാം പിറന്നാൾ. നിയമസഭ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും പിറന്നാളിന്‍റെ ഭാഗമായി ആഘോഷങ്ങളോ ചടങ്ങുകളോ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒന്നാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞയുടെ തലേ ദിവസമായ 2016 മെയ് 24 നാണ് കേരളം അതുവരെ അറിയാതിരുന്ന ജന്മദിന രഹസ്യം പിണറായി വെളിപ്പെടുത്തിയത്.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തു വീണ കണ്ണൂർ ജില്ലയിലെ പിണറായിയിലെ പാറപ്പുറമെന്ന ഗ്രാമത്തില്‍ 1945 മെയ്‌ 24ന്‌ മുണ്ടയില്‍ കോരന്‍റെയും കല്യാണിയുടേയും പതിനാലാമത്തെ മകനായി ജനനം. അച്ഛന്‍റെ മരണത്തോടെ കുടുംബത്തിന്‍റെ സാമ്പത്തികമായി മോശമായി. ബീഡിത്തൊഴിലിന് പറഞ്ഞയക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും അധ്യപകനായ ഗോവിന്ദന്‍ മാഷിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി വിജയന്‍ പഠനം തുടര്‍ന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സിപിഎമ്മിന്‍റെ നേതൃ നിരയിലെത്തി. അടിയന്തരാവസ്ഥക്കാലത്ത് 18 മാസം കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരനായിരുന്നു. 1998 മുതല്‍ 2015 വരെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ നിലവില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്.

1970 ല്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും 25-ാം വയസിലാണ് പിണറായി വിജയന്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും വീണ്ടും ജയിച്ചു. 1996ല്‍ പയ്യന്നൂരില്‍ നിന്ന് ജയിച്ച് ഇകെ നായനാർ മന്ത്രിസഭയില്‍ വൈദ്യുതി സഹകരണ വകുപ്പുകൾ കൈകാര്യം ചെയ്തു. മികച്ച മന്ത്രിയെന്ന നിലയില്‍ പേരെടുത്തപ്പോഴാണ് രാജിവെച്ച് പാർട്ടി സെക്രട്ടറിയായത്.

2016ല്‍ ധർമടത്ത് നിന്ന് ജയിച്ച് ആദ്യമായി കേരളത്തിന്‍റെ മുഖ്യമന്ത്രിയായി. കർക്കശക്കാരനായ പാർട്ടി നേതാവിൽ നിന്ന് ജനനായകനായ പിണറായിയുടെ യാത്രയ്ക്കിടെ നിരവധി പ്രതിസന്ധികളും ആരോപണങ്ങളും നേരിടേണ്ടി വന്നു. സംസ്ഥാനം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ദുരിതകാലത്തിലൂടെ കടന്ന് പോയപ്പോൾ കരുത്തും, ആത്മവിശ്വാസവുമായി കഴിഞ്ഞ അഞ്ച് വർഷം പിണറായി മുന്നില്‍ നിന്ന് നയിച്ചു. 2021ല്‍ 99 എംഎല്‍എമാരുടെ പിന്തുണയോടെ ഭരണത്തുടർച്ച നേടിയ എല്‍ഡിഎഫ് സർക്കാരിനെ പിണറായി വിജയൻ നയിക്കുമ്പോൾ കേരളം വലിയ പ്രതീക്ഷയിലാണ്.

Last Updated : May 24, 2021, 1:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.