ETV Bharat / state

സാനിറ്റൈസർ നിർമാണ രംഗത്തേക്ക് ചുവടുറപ്പിച്ച് കെസിസിപിഎൽ

കേരള സർക്കാരിന്‍റെ വ്യവസായ വകുപ്പിന് കീഴിൽ മലബാറിൽ ഈ പദ്ധതി ആരംഭിക്കുന്ന ആദ്യ പൊതുമേഖലാ സ്ഥാപനമാണ് കെസിസിപിഎൽ. ഡിയോൺ പ്ലസ്, ഡിയോൺ ക്ലിയർ, ഡിയോൺ കെയർ എന്നീ മൂന്നു ബ്രാന്‍റുകളിലാണ് സാനിറ്റൈസർ വിപണിയിലെത്തിക്കുക.

KCCPL steps into sanitizer manufacturing  KCCPL goes into sanitizer manufacturing  sanitizer manufacturing  KCCPL  സാനിറ്റൈസർ നിർമാണ രംഗത്തേക്ക് ചുവടുറപ്പിച്ച് കെസിസിപിഎൽ  സാനിറ്റൈസർ നിർമാണം  കെസിസിപിഎൽ  കെസിസിപിഎൽ സാനിറ്റൈസർ നിർമാണം  കണ്ണൂരിലെ ആദ്യ പൊതുമേഖല സ്ഥാപനം  കേരളാ ക്ലേയ്‌സ് ആന്‍റ് സിറാമിക് പ്രൊഡക്‌ടസ് ലിമിറ്റഡ്  Kerala Clays and Ceramic Products Limited  Kannur
സാനിറ്റൈസർ നിർമാണ രംഗത്തേക്ക് ചുവടുറപ്പിച്ച് കെസിസിപിഎൽ
author img

By

Published : Jul 31, 2021, 6:12 PM IST

Updated : Jul 31, 2021, 6:41 PM IST

കണ്ണൂർ: സാനിറ്റൈസർ നിർമാണ രംഗത്തേക്കും ചുവടു വയ്ക്കാനൊരുങ്ങുകയാണ് കേരളാ ക്ലേയ്‌സ് ആൻഡ് സിറാമിക് പ്രൊഡക്‌ടസ് ലിമിറ്റഡ് (കെസിസിപിഎൽ). കേരള സർക്കാരിന്‍റെ വ്യവസായ വകുപ്പിന് കീഴിൽ മലബാറിൽ ഈ പദ്ധതി ആരംഭിക്കുന്ന ആദ്യ പൊതുമേഖലാ സ്ഥാപനമാണ് കെസിസിപിഎൽ.

സംരംഭത്തിനായി വിപുലമായ സംവിധാനം

കണ്ണൂർ പാപ്പിനിശ്ശേരി ആസ്ഥാനമായ ചൈന ക്ലേ എന്നറിയപ്പെടുന്ന കെസിസിപിഎല്ലിന്‍റെ നേതൃത്വത്തിൽ മികവാർന്ന ഉൽപന്നം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിടുന്നത്. ഡിയോൺ പ്ലസ്, ഡിയോൺ ക്ലിയർ, ഡിയോൺ കെയർ എന്നീ മൂന്നു ബ്രാന്‍റുകളിലാണ് സാനിറ്റൈസർ വിപണിയിലെത്തിക്കുക.

സാനിറ്റൈസർ നിർമാണ രംഗത്തേക്ക് ചുവടുറപ്പിച്ച് കെസിസിപിഎൽ

ഇതിനാവശ്യമായ ലബോറട്ടറി, ശീതീകരിച്ച മുറി, അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ സജീകരിക്കുന്ന തിരക്കിലാണ് കമ്പനി അധികൃതർ. നിലവിലെ കെട്ടിടങ്ങളുടെ മുഖം മിനുക്കി എല്ലാ സംവിധാനങ്ങളോടും കൂടിയാണ് പുതിയ സംരംഭം ആരംഭിക്കുന്നതെന്ന് കമ്പനി മാനേജിങ് ഡയറക്‌ടർ ആനക്കൈ ബാലകൃഷ്‌ണൻ പറഞ്ഞു.

ഉദ്‌ഘാടനം ഓഗസ്റ്റ് ആദ്യവാരം

പ്രധാനമായും സർക്കാർ-സഹകരണ ആശുപത്രികളിലും സ്ഥാപനങ്ങളിലും സാനിറ്റൈസർ വിൽപന നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രാരംഭഘട്ടത്തിൽ ഒരു ദിവസം 500 ലിറ്റർ സാനിറ്റൈസർ ഉൽപ്പാദിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 5000 ലിറ്റർ വരെ ഒരു ദിവസം ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്‍റാണ് ഇവിടെ സ്ഥാപിക്കുന്നത്. കമ്പനിയുടെ വൈവിധ്യവൽക്കരണത്തിന്‍റെ ഭാഗമായി കണ്ണപുരം യൂണിറ്റിൽ ആസൂത്രണം ചെയ്ത പദ്ധതി ഓഗസ്റ്റ് ആദ്യവാരം ഉദ്ഘാടനം ചെയ്യാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ALSO READ: ബിജു പ്രഭാകര്‍ എം.ഡിയായി തുടരും: കെ.എസ്.ആര്‍.ടി.സി ഡയറക്‌ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചു

Last Updated : Jul 31, 2021, 6:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.