ETV Bharat / state

വയലുകളില്‍ ഉപ്പുവെള്ളം കയറി; കുടിവെള്ളം കിട്ടാക്കനി, കരിവെള്ളൂരിന് ഇരട്ട പ്രഹരം

വയലുകളിലെ ഉപ്പുവെള്ള വ്യാപനം തടയാന്‍ അധികൃതരുടെ ഇടപെടലുകള്‍ ഇതുവരെയുണ്ടായില്ലെന്ന് കരിവെള്ളൂര്‍ കുണിയനിലെ നാട്ടുകാര്‍ പറയുന്നു.

author img

By

Published : Mar 13, 2022, 2:13 PM IST

Karivellur villagers about salt water spread  Karivellur kuniyan people about lack of drinking water  കരിവെള്ളൂരില്‍ ഉപ്പുവെള്ളം കയറി വയലുകള്‍ നശിച്ചിട്ട് വര്‍ഷങ്ങള്‍  കരിവെള്ളൂരില്‍ വേനലില്‍ കുടിവെള്ളം കിട്ടാക്കനി  കണ്ണൂര്‍ ഇന്നത്തെ വാര്‍ത്ത  Kannur todays news
ഉപ്പുവെള്ളം കയറി വയലുകള്‍ നശിച്ചിട്ട് വര്‍ഷങ്ങള്‍; വേനലില്‍ കുടിവെള്ളം കിട്ടാക്കനി, കരിവെള്ളൂരിനിത് ഇരട്ട പ്രഹരം

കണ്ണൂര്‍: കരിവെള്ളൂരിന്‍റെ നെല്ലറയയായ കുണിയനിൽ വയലുകളിൽ പലതും ഉപ്പുവെള്ളം കയറി നശിച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. പ്രശ്‌നം പരിഹരിക്കാന്‍ അധികൃതരുടെ കൃത്യമായ ഇടപെടല്‍ ഇനിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വേനൽ കനത്ത സാഹചര്യത്തില്‍ കുടിവെള്ളത്തിനു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ് കരിവെള്ളൂർ കുണിയൻ കിഴക്കേക്കരയിലെ ജനങ്ങളിപ്പോൾ.

പ്രശ്‌നം ഗുരുതരമാകുന്നു

ആദ്യം പുഴയോട് ചേർന്നുള്ള വയലുകളിൽ മാത്രമാണ് ഈ പ്രശ്‌നം ഉണ്ടായിരുന്നതെങ്കിൽ, ഇന്നത് കരയോട് ഏറ്റവും അടുത്തുകിടക്കുന്ന വയലുകളിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്. വ്യാപകമായ കൃഷിനാശത്തിന് പിറകെയാണ് സമീപ വർഷങ്ങളിൽ കുടിവെള്ളത്തിൽ പോലും ഉപ്പ് കലരുന്ന പ്രശ്‌നം അനുഭവപ്പെട്ടുതുടങ്ങിയത്. കാലപ്പഴക്കം മൂലം നശിച്ചുപോയ കാരതലിച്ചാലം അണക്കെട്ട് പുനഃർനിർമിക്കാത്തതാണ് അണക്കെട്ടിന് വടക്കുഭാഗത്തുള്ള വയലുകളിലേക്ക് ഉപ്പുവെള്ളം കയറാൻ കാരണമെന്നാണ് ജനങ്ങൾ പറയുന്നത്.

ഉപ്പുവെള്ളം കയറിനശിച്ച കരിവെള്ളൂരില്‍ കുടിവെള്ളം കിട്ടാക്കനി

ഉളിയത്തുകടവിൽ പുതുതായി പാലം നിർമിക്കുന്നതിന് ഭരണാനുമതി നൽകിയിട്ടുണ്ടെങ്കിലും പ്രാരംഭ പ്രവർത്തികൾ പോലും ആരംഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. നിലവിൽ സ്വന്തം ചെലവിൽ വീട്ടുവളപ്പിൽ നാലിൽ കൂടുതൽ തവണ ഫിൽറ്റർ ഉപകരണം സ്ഥാപിച്ചിട്ടും വേനലിൽ കാര്യമായി വെള്ളം കിട്ടുന്നില്ലെന്നാണ് കുടുംബങ്ങളുടെ പരാതി.

ഗൗരവമായി കാണണമെന്ന് നാട്ടുകാര്‍

പൈപ്പ് ലൈൻ വഴി കുടിവെള്ളമെത്തിക്കുകയോ അണക്കെട്ട് പുനഃർ നിർമിക്കുകയോ മാത്രമാണ് പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമെന്നും ജനങ്ങൾ പറയുന്നു. ഈ പാലത്തിനൊപ്പം ഉപ്പുവെള്ളം തടഞ്ഞുനിർത്തുന്നതിനുള്ള തടയണകൾകൂടി ഉൾപ്പെടുത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് നാടിന് വേണ്ടതെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നതിന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം കുണിയനിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.

ALSO READ: വാക്കേറ്റം വെടിവയ്‌പ്പില്‍ കലാശിച്ചു, യുവാവിന് തലയ്‌ക്ക് പരിക്ക്; പ്രതി പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.