കണ്ണൂര്‍ : ഗവര്‍ണര്‍ രാഷ്ട്രീയവും നിയമവും അറിയാവുന്നയാളാണ് അദ്ദേഹം പഠിച്ചിട്ട് തന്നെയാണ് നിയമനം നടത്തിയതെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. പുനര്‍ നിയമനങ്ങള്‍ രാജ്യത്തെ പല സര്‍വകലാശാലകളിലും സാധാരണ നടക്കുന്ന കാര്യമാണ്. കാലാവധി നീട്ടി ആവശ്യപ്പെട്ട് പ്രോ-ചാന്‍സലര്‍ ചാന്‍സലര്‍ക്ക് കത്ത് നല്‍കുന്നതും സാധാരണ കാര്യമാണ് അതില്‍ തെറ്റില്ലെന്നും ഗോപിനാഥ് പറഞ്ഞു.
കണ്ണൂര്‍ വിസി പുനര്‍നിയമനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി, വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് തുടരാമെന്ന ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. നീതി ലഭിച്ചുവെന്നാണ് വിശ്വസിക്കുന്നത്. രാഷ്ട്രീയ ഇടപെടലുകളാണ് വിഷയത്തില്‍ അനാവശ്യ വിവാദമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഒരു വൈസ് ചാന്‍സലറായി ഇരിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി ചാന്‍സലറിനെ കുറിച്ച് മാധ്യമങ്ങളിലൂടെ സംസാരിക്കുന്നത് ശശിയല്ല. തനിക്ക് നേരിട്ട വ്യക്തിപരമായ തേജോവധത്തെ കുറിച്ച് സംസാരിക്കാനും താല്‍പര്യപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
Read More: Kannur VC re-appointment: സര്‍ക്കാരിന് ആശ്വാസം! കണ്ണൂര്‍ വി.സിയായി ഗോപിനാഥ് രവീന്ദ്രന് തുടരാം
ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ ഹര്‍ജിക്കാര്‍ വിധിക്കെതിരെ അടുത്ത ദിവസം ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. വിസിയെ നീക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് കോടതിയെ സമീപിച്ചത്.