ETV Bharat / state

സിലബസ് വിവാദം: ഉന്നത വിദ്യാഭ്യാസ വകുപ്പ് വി.സിയോട് വിശദീകരണം തേടി

author img

By

Published : Sep 10, 2021, 1:42 PM IST

Updated : Sep 10, 2021, 2:01 PM IST

വർഗീയ ഉള്ളടക്കമുള്ള കാര്യങ്ങൾ പാഠ്യപദ്ധതിയിൽ വരുന്നത് അപകടകരമാണ്. ഔദ്യോഗിക അംഗീകാരം ലഭിച്ചോ എന്നത് വൈസ് ചാൻസലർ ആണ് പറയേണ്ടത്. വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരണം ലഭ്യമായ ശേഷം അഭിപ്രായം പറയാമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു.

higher education department sought explanation from vice chancellor  kannur university syllabus controversy  vice chancellor  explanation from vice chancellor  സിലബസ് വിവാദം  കണ്ണൂർ സർവകലാശാല  കണ്ണൂർ സർവകലാശാല സിലബസ് വിവാദം  ഉന്നത വിദ്യാഭ്യാസ വകുപ്പ്  ഉന്നത വിദ്യാഭ്യാസ വകുപ്പ് വൈസ് ചാൻസലറോട് വിശദീകരണം തേടി  വൈസ് ചാൻസലറോട് വിശദീകരണം തേടി  ആർ ബിന്ദു  ഉന്നത വിദ്യാഭ്യാസ മന്ത്രി  കണ്ണൂർ  kannur university  r bindhu
സിലബസ് വിവാദം: ഉന്നത വിദ്യാഭ്യാസ വകുപ്പ് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറോട് വിശദീകരണം തേടി

കണ്ണൂർ: കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാല വൈസ് ചാൻസലറോട് വിശദീകരണം തേടി. വിഷയത്തിൽ സാങ്കേതികവശം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. വർഗീയ ഉള്ളടക്കമുള്ള കാര്യങ്ങൾ പാഠ്യപദ്ധതിയിൽ വരുന്നത് അപകടകരമാണ്. ഔദ്യോഗിക അംഗീകാരം ലഭിച്ചോ എന്നത് വൈസ് ചാൻസലർ ആണ് പറയേണ്ടത്. വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരണം ലഭ്യമായ ശേഷം അഭിപ്രായം പറയാമെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം സംസ്ഥാനത്തെ കോളജുകളിൽ ഒക്ടോബർ നാല് മുതൽ അധ്യായനം ആരംഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസുകൾ നടക്കുക. വിദ്യാർഥികൾ ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തതായി ഉറപ്പുവരുത്തും. സ്ഥാപനങ്ങളിൽ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് നടത്തുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സിലബസ് വിവാദം: ഉന്നത വിദ്യാഭ്യാസ വകുപ്പ് വി.സിയോട് വിശദീകരണം തേടി

വിദ്യാർഥികൾക്കോ അധ്യാപകരക്കോ കൊവിഡ് വന്നാൽ സമ്പർക്കത്തിൽ വരുന്നവരെ നിരീക്ഷണത്തിലാക്കും. പൊലീസിന്‍റെയും ആരോഗ്യ-ഉന്നതവിദ്യാഭ്യാസ-തദ്ദേശ വകുപ്പുകളുടെ ഏകോപനത്തോടെയുമാകും പ്രവർത്തനം. ക്ലാസുകൾ സംബന്ധിച്ച് അതത് സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനമെടുക്കാം. 8. 30-2.00. 30, 9.00-4.00, 9. 30-4 .30 എന്നിങ്ങനെ മൂന്ന് സമയക്രമങ്ങളിലായി ക്ലാസുകൾ എടുക്കാം. സെൽഫ് ഫിനാൻസ് കോളജുകൾ, ലൈബ്രറി, ലാബുകൾ എന്നിവയ്ക്ക് ഫീസ് ഇളവ് നൽകിയിരുന്നു. തുറന്നാൽ ഫീസുകൾ അടയ്ക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

READ MORE: കണ്ണൂർ സർവകലാശാല സിലബസ് വിവാദം പരിശോധിക്കാൻ പ്രത്യേക സമിതി

Last Updated : Sep 10, 2021, 2:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.