കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരനെ അമ്മ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി സമർപ്പിച്ച പുന:പരിശോധന ഹർജി കോടതി തള്ളി. വലിയന്നൂർ സ്വദേശി നിധിൻ്റെ ഹർജിയണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. നിധിനെതിരായ കുറ്റപത്രം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയായ ശരണ്യയുടെ കാമുകന്‍ താനല്ലെന്നും അത് മറ്റൊരാളാണെന്നും കേസില്‍ വീണ്ടും അന്വേഷണം വേണമെന്നുമായിരുന്നു നിധിന്‍റെ ഹർജി. സാക്ഷിപ്പട്ടികയിലെ ഒരു വ്യക്തിക്ക് എതിരെയായിരുന്നു നിധിൻ്റെ ആരോപണം. എന്നാല്‍ കേസ് വഴിതിരിച്ചു വിടാൻ പ്രതിയുടെ ആസൂത്രീത നീക്കമാണ് നടക്കുന്നതെന്ന് പൊലീസ് കോടതിയിൽ അറിയിച്ചിരുന്നു.
അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; പുനഃപരിശോധന ഹർജി തള്ളി - പുന:പരിശോധന ഹർജി തള്ളി
സാക്ഷിപ്പട്ടികയിലെ മറ്റൊരു വ്യക്തിക്കെതിരെ ആരോപണമുന്നയിച്ച് രണ്ടാം പ്രതി സമർപ്പിച്ച പുന:പരിശോധന ഹർജിയാണ് കോടതി തള്ളിയത്.