കണ്ണൂർ: തലശ്ശേരി ധര്‍മ്മടം മുഴപ്പിലങ്ങാട് ബീച്ചിൽ പൊളിച്ചു നീക്കാനായി കൊണ്ടു പോകുകയായിരുന്ന ചെറുകപ്പല്‍ കയർ പൊട്ടി കരയ്ക്കടിഞ്ഞു. മാലീദ്വീപിൽ നിന്ന് അഴീക്കലേക്ക് പോകുകയായിരുന്ന ഒയ്-വാലി എന്ന ചെറുകപ്പലാണ് കരയ്ക്കടുത്തത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് കപ്പല്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കാലപ്പഴക്കത്താല്‍ പൊളിച്ചു നീക്കാനായി മറ്റൊരു കപ്പലിൽ വഹിച്ചുകൊണ്ടുവരികയിരുന്ന ഒയ്-വാലി കടൽക്ഷോഭത്തിൽ പെട്ട് റോപ്പ് പൊട്ടി നിയന്ത്രണം വിടുകയായിരുന്നു. അഭ്യൂഹങ്ങൾ പടർന്നതോടെ കോസ്റ്റൽ ഗാർഡും ധർമ്മടം പോലീസും സ്ഥലത്തെത്തി കപ്പൽ കരയ്ക്കടിപ്പിച്ചു.
കപ്പലിൽ ആരും ഉണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തീരദേശ പൊലീസും ധര്‍മ്മടം പൊലീസും പരിശോധന നടത്തി.
