കണ്ണൂര്‍: ജില്ലയില്‍ 400 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 371പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20,608 ആയി. ഇതില്‍ 14458 പേര്‍ക്ക് രോഗം ഭേദമായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 544 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ വിഭാഗം അറിയിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 5,540 പേരാണ്. ഇതില്‍ 4,698 പേര്‍ വീടുകളിലും 842 പേര്‍ വിവിധ ആശുപത്രികളിലുമാണ് ചികിത്സയില്‍ കഴിയുന്നത്.