ETV Bharat / state

Kannur Palakkode Sea Sand Storage: കണ്ണൂർ പാലക്കോട് ചിറ്റടിക്കുന്നിലെ കടൽ മണൽ സംഭരണം; ദുരിതത്തിലായി പ്രദേശവാസികൾ

Water Contaminated In Kannur Palakkode: പുലിമുട്ട് നിർമാണത്തിന്‍റെ ഭാഗമായി കടലിൽ നിന്നും ഡ്രെഡ്‌ജ് ചെയ്‌ത മണൽ 2020 മുതൽ പാലക്കോട് ചിറ്റടിക്കുന്നിൽ നിക്ഷേപിക്കാൻ ആരംഭിച്ചു. തുടർന്ന് പ്രദേശത്തെ ജലം മലിനമാകുകയും ആളുകൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുകയുമായിരുന്നു.

Kannur Palakkode Sea Sand Storage  കടൽ മണൽ സംഭരണം  കണ്ണൂർ പാലക്കോട് ചിറ്റടിക്കുന്നിലെ കടൽ മണൽ സംഭരണം  കണ്ണൂർ പാലക്കോട്  പാലക്കോട് കടൽ മണൽ സംഭരണത്തിന്‍റെ പ്രശ്‌നങ്ങൾ  പാലക്കോട് ഹാർബർ വികസനം  കുന്നിൻമുകളിലെ മണൽ നിക്ഷേപം  Sea Sand Storage at palakkode  Kannur Palakkode  palakkode sea sand storage issue
Kannur Palakkode Sea Sand Storage
author img

By ETV Bharat Kerala Team

Published : Oct 14, 2023, 1:45 PM IST

Updated : Oct 14, 2023, 2:25 PM IST

പ്രദേശവാസികളുടെ പ്രതികരണം

കണ്ണൂർ : രാമന്തളി പാലക്കോട് ചിറ്റടിക്കുന്നിലെ കടൽ മണൽ സംഭരണത്താൽ ദുരിതത്തിലായിരിക്കുകയാണ് പ്രദേശത്തെ അമ്പതോളം വീട്ടുകാർ. പാലക്കോട് ഹാർബർ വികസനത്തിൻ്റെ ഭാഗമായി കുഴിച്ചെടുക്കുന്ന മണൽ കുന്നിൻമുകളിൽ നിക്ഷേപിച്ചതോടെ ശുദ്ധമായ കിണർ വെള്ളത്തിൽ ഉപ്പ് കലരുകയായിരുന്നു. പാലക്കോട് പുലിമുട്ട് നിർമാണത്തിന്‍റെ ഭാഗമായി കടലിൽ നിന്നും ഡ്രെഡ്‌ജ് ചെയ്‌ത മണൽ 2020 മുതലാണ് പാലക്കോടിന് മുകളിൽ ചിറ്റടിക്കുന്നിൽ നിക്ഷേപിച്ചു തുടങ്ങിയത്.

നേരത്തെ ചെങ്കൽ ഖനനം നടത്തി ഉപേക്ഷിച്ച കുഴികളിൽ അടക്കമായിരുന്നു മണൽ നിക്ഷേപം. ഇവിടെത്തന്നെ മണൽ അരിച്ച് വിൽപ്പന നടത്തുകയായിരുന്നു ചെയ്‌തിരുന്നത്. മണൽ അരിച്ചതിന്‍റെ അവശിഷ്‌ടങ്ങളും പലയിടത്തായി കൂട്ടിയിട്ടുണ്ട്. ഏക്കറോളം സ്ഥലത്തായിരുന്നു മണൽ സംഭരണം.

രണ്ട് വർഷം മുമ്പായിരുന്നു മണൽ നിക്ഷേപത്തിന്‍റെ ദുരിതം താഴ്വാരത്തെ ജനങ്ങൾ അനുഭവിക്കാൻ തുടങ്ങിയത്. ഏഴിമലയുടെ ഭാഗമായ ചിറ്റടിയിലെ ചെങ്കൽ പരപ്പുകളുടെയും കാട് നിറഞ്ഞ കുന്നിൻ ചരിവുകളുടെയും സാന്നിധ്യത്താൽ എല്ലാകാലവും ശുദ്ധജലം ലഭിച്ചിരുന്ന അമ്പതോളം വീടുകളുടെ കിണറുകളിൽ ഉപ്പുവെള്ളം കലർന്നു. ഇതിൽ 30ഓളം കിണറുകൾ ഗുരുതരമായ വിധത്തിൽ മലിനമായി.

നാട്ടുകാർ സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോഴും പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശ പ്രകാരം പഞ്ചായത്തിന്‍റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലും കിണറുകളിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന് കണ്ടെത്തി. നാട്ടുകാരുടെ പരാതിയിൽ നിർദേശിച്ചത് അനുസരിച്ച് പഞ്ചായത്ത് സെക്രട്ടറി കുന്നിൻ മുകളിലെ മണൽ നിക്ഷേപം നിർത്താൻ ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും കോൺട്രാക്‌ടർ മണൽ നിക്ഷേപവുമായി മുന്നോട്ട് പോകുകയായിരുന്നു.

കുട്ടികൾക്കും മുതിർന്നവർക്കും ചൊറിച്ചിലും ഛർദ്ദിയും വരെ ഉണ്ടായതായും നാട്ടുകാർ പറയുന്നു. വീണ്ടും ഡ്രഡ്‌ജ് ചെയ്‌ത് മണൽ ചിറ്റടിക്കുന്നിൽ നിക്ഷേപിക്കാൻ നീക്കം തുടങ്ങിയ സാഹചര്യത്തിൽ പ്രക്ഷോഭം ശക്തമാക്കുകയാണ് നാട്ടുകാർ.

Also read: ഐസ്‌ക്രീം പ്ലാന്‍റ് മാലിന്യം കിണറുകളില്‍; കുടിവെള്ളം മുട്ടി പ്രദേശവാസികള്‍

ഐസ്‌ക്രീം പ്ലാന്‍റിൽ നിന്നും മാലിന്യം ഒഴുകി കിണറ്റിലേക്ക്, പ്രതിസന്ധിയിൽ നാട്ടുകാർ: കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലായി കോട്ടയം കുറിച്ചി എണ്ണയ്ക്കാച്ചിറയിലെ ജനങ്ങള്‍. പ്രദേശത്തെ കിണറുകളിലെ ജലം മലിനമായതോടെ പ്രതിസന്ധിയിലാണ് നാട്ടുകാർ. കുറിച്ചി മന്ദിരം കോളനി റോഡിലെ ഐസ്ക്രീം പ്ലാന്‍റാണ് മലിനീകരണത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി.

2005ലാണ് ഐസ്‌ക്രീം പ്ലാന്‍റ് ഇവിടെ പ്രവർത്തനം തുടങ്ങിയത്. ആദ്യകാലത്ത് ചെറിയ തോതിലുള്ള പ്രവർത്തനമായിരുന്നു ഉണ്ടായിരുന്നത്. 2018 മുതൽ പ്ലാന്‍റിന് സമീപത്തെ വീടുകളിലെ കിണറുകൾ മലിനമാകാൻ തുടങ്ങുകയായിരുന്നു. പ്ലാന്‍റില്‍ നിന്നും പുറത്തുവിടുന്ന മലിനജലം കലർന്നാണ് കിണറുകളിലെ ജലം ഉപയോഗ യോഗ്യമല്ലാതായതെന്നാണ് നാട്ടുകാരുടെ ആരോപണം.

ഈ ഭാഗത്തെ 15 കിണറുകളിലേക്കാണ് പ്ലാന്‍റില്‍ നിന്ന് മലിനജലം ഒലിച്ചിറങ്ങുന്നത്. ഇതോടെ ഇരുണ്ട നിറത്തിൽ ദുർഗന്ധം വമിക്കുന്ന നിലയിലാണ് കിണറുകളിലെ ജലം. ജനകീയ സമിതി മുൻകൈയെടുത്ത് തിരുവനന്തപുരത്തെ ലാബിൽ നടത്തിയ ജല പരിശോധനയിൽ കിണറ്റിലെ വെള്ളത്തിൽ അമോണിയം, കോളിഫോം ബാക്‌ടീരിയ എന്നിവ അപകടകരമായ അളവിൽ കലർന്നിട്ടുണ്ടെന്ന് വ്യക്തമായി.

ഐസ്‌ക്രീം പ്ലാന്‍റിൽ മലിന ജലം സംസ്‌കരണ സംവിധാനമുണ്ടെന്നാണ് കമ്പനി ഉടമസ്ഥന്‍റെ അവകാശവാദം. എന്നാല്‍, പഞ്ചായത്ത് രേഖകളിൽ ഫാക്‌ടറിയിൽ മലിനജല സംസ്‌കരണ പ്ലാന്‍റ് ഇല്ലെന്ന് കണ്ടെത്തി. രാത്രിയിൽ മലിനജലം പറമ്പിലേക്ക് ഒഴുക്കിവിടുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Last Updated : Oct 14, 2023, 2:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.