കണ്ണൂർ: ജില്ലയിൽ വെള്ളിയാഴ്ച 10 പേർ കൂടി കൊവിഡ് 19 ഭേദമായി ആശുപത്രി വിട്ടു. അഞ്ച് പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഗവൺമെന്‍റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന എരിപുരം സ്വദേശി, അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന മൂരിയാട് സ്വദേശികളായ നാല് പേര്‍, ചെറുവാഞ്ചേരി, പെരളശ്ശേരി, പത്തായക്കുന്ന്, പെരിങ്ങത്തൂര്‍, മോകേരി സ്വദേശികള്‍ എന്നിവർക്കാണ് കൊവിഡ് ഭേദമായത്. കൊവിഡ് സ്ഥിരീകരിച്ച 118 പേരില്‍ 113 പേരും രോഗമുക്തരായി. നിലവിൽ ചികിത്സയിൽ കഴിയുന്നവരിൽ നാല് പേർ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തിലും ഒരാൾ ഗവൺമെന്‍റ് മെഡിക്കല്‍ കോളജിലുമാണുള്ളത്. ജില്ലയിലാകെ 197 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 147 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്നും ഇതുവരെ പരിശോധനക്കയച്ച 4252 സാമ്പിളുകളിൽ 4139 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ഇനി 113 പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
കണ്ണൂരിന് ആശ്വാസം; ഇനി ചികിത്സയിലുള്ളത് അഞ്ച് പേർ - ജില്ലയിൽ അഞ്ച് രോഗികൾ മാത്രം
കൊവിഡ് സ്ഥിരീകരിച്ച 118 പേരിൽ 113 പേരും രോഗ മുക്തരായി