ETV Bharat / state

ക്ഷീരകര്‍ഷക രംഗത്ത് 79ന്‍റെ ചെറുപ്പം; ഊര്‍ജത്തിന്‍റെ ആള്‍രൂപമായി കെവി കൃഷ്‌ണന്‍ - kv krishnan

ആറുപതിറ്റാണ്ടിലേറെയായി ക്ഷീരകര്‍ഷക രംഗത്തുണ്ട് 79ന്‍റെ ചുറുചുറുക്കുള്ള കണ്ണൂര്‍ അതിയടം സ്വദേശി കെവി കൃഷ്‌ണന്‍

കെവി കൃഷ്‌ണന്‍  കണ്ണൂര്‍  ക്ഷീരകര്‍ഷക രംഗത്ത് 79ന്‍റെ ചെറുപ്പം  kannur old Dairy farmer kv krishnan life story  Dairy farmer kv krishnan kannur athiyadom  കണ്ണൂര്‍ ഇന്നത്തെ വാര്‍ത്ത  kannur todays news  kv krishnan  കണ്ണൂരിലെ ക്ഷീര കര്‍ഷകന്‍ കെവി കൃഷ്‌ണന്‍
ഊര്‍ജത്തിന്‍റെ ആള്‍രൂപമായി കെവി കൃഷ്‌ണന്‍
author img

By

Published : Dec 17, 2022, 8:45 PM IST

ക്ഷീരകര്‍ഷക രംഗത്ത് 79ന്‍റെ ചെറുപ്പവുമായി കെവി കൃഷ്‌ണന്‍

കണ്ണൂര്‍: 79 വയസായി കണ്ണൂർ അതിയടത്തെ കെവി കൃഷ്‌ണന്. പക്ഷേ, പ്രായം കൃഷ്‌ണന് ഒരു പ്രശ്‌നമേയല്ല. കാലിത്തൊഴുത്തിലും ആടുമേയ്ക്കലിലും യൗവനത്തിന്‍റെ കരുത്താണ്.

രാവിലെ നാലുമണിക്ക് തുടങ്ങുന്ന കന്നുകാലി പരിപാലനം സന്ധ്യ മയങ്ങും വരെ. 65 വർഷമായി ഏഴോം ക്ഷീര വ്യവസായ സഹകരണ സംഘത്തിന്‍റെ സൊസൈറ്റിയില്‍ കൃഷ്‌ണന്‍ പാല്‍ നല്‍കുന്നുണ്ട്. കാലിവളര്‍ത്തലും കറവയും ഉള്‍പ്പെടെയുള്ള ദിനചര്യകള്‍ക്ക് മുടക്കവുമില്ല.

പ്രായം കൂടിയപ്പോൾ കുടുംബം നിർബന്ധിച്ചപ്പോഴാണ് പശുക്കളുടെ എണ്ണം പോലും രണ്ടായി കുറച്ചത്. കോഴി, ആട്, പട്ടി... ഇവയൊക്കെ എന്നും ഒപ്പമുണ്ട്. വളർത്തുമൃഗ പരിപാലനത്തിനൊപ്പം 32 സെന്‍റിലെ സ്വന്തം കൃഷിത്തോട്ടത്തിന് പുറമെ പാട്ടത്തിനെടുത്ത രണ്ടേക്കർ സ്ഥലത്തും കൃഷ്‌ണന്‍ കൃഷി ചെയ്യുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.