കണ്ണൂർ: പാത്രം മുട്ടി കൊറോണയെ തുരത്താമെന്ന് ആദ്യം പറഞ്ഞു, ഇപ്പോൾ മച്ചിൻ്റെ മുകളിൽ ലൈറ്റടിക്കാൻ പറയുന്ന പ്രധാനമന്ത്രിക്ക് ബുദ്ധിസ്ഥിരതയില്ലെന്ന് കണ്ണൂർ എം.പി കെ സുധാകരൻ. ബുദ്ധിമാന്ദ്യമുള്ള ഒരു നേതൃത്വത്തിന് കീഴിൽ വൈറസ് ബാധയെ അതിജീവിക്കാനാവില്ല. ടോർച്ച് തെളിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്യുകയാണ്. മോദിയെ പിണറായി ഗുരുസ്ഥാനത്താണ് കാണുന്നത്. കമ്മ്യൂണിസ്റ്റ് രീതിയല്ല പിണറായി വിജയയൻ്റെത് എന്നും എം പി വിമർശിച്ചു.
സാലറി ചലഞ്ചിനോട് വിമുഖത കാണിക്കുന്നവരെ ധനമന്ത്രി തോമസ് ഐസക് ഭീഷണിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിക്കുന്നതിൽ സുതാര്യതയില്ലെന്നും കെ. സുധാകരൻ കണ്ണൂരിൽ പറഞ്ഞു.