കണ്ണൂർ: 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മറ്റിയുടെ സംയോജിത കൃഷി വികസന പരിപാടിക്ക് കാവിലുംപാറയിലെ കൂടലിൽ തുടക്കമായി. കൃഷിവകുപ്പും കാവിലുംപാറ ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തുന്ന കൃഷിയുടെ വിത്ത് വിതയ്ക്കൽ ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് നിർവ്വഹിച്ചു.
കൂടലിൽ ഫാർമേഴ്സ് ക്ലബിന്റെ മേൽനോട്ടത്തിലാണ് കൃഷി. കരനെല്ല്, ചേമ്പ്, ചേന, വിവിധയിനം പച്ചക്കറികൾ എന്നിവയാണ് ഫാർമേഴ്സ് ക്ലബിന്റെ കൃഷിയിടത്തിൽ ആരംഭിച്ചത്. കൂടാതെ വിവിധ സ്ഥലങ്ങളിൽ ശുദ്ധജല മത്സ്യകൃഷി, കോഴി വളർത്തൽ എന്നിവയും ആരംഭിച്ചിട്ടുണ്ട്.