ETV Bharat / state

വന്‍ സ്വര്‍ണവേട്ട; കണ്ണൂര്‍ വിമാനത്താവളത്തില്‍ നാല് കോടിയിലധികം രൂപയുടെ സ്വര്‍ണം പിടികൂടി - gold smuggling at kannur airport

ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്.

സ്വര്‍ണ്ണക്കടത്ത്; നാല് പേര്‍ പിടിയില്‍
author img

By

Published : Aug 19, 2019, 8:41 PM IST

Updated : Aug 19, 2019, 9:07 PM IST

കണ്ണൂര്‍: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. തിങ്കളാഴ്‌ച രാവിലെ ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനയാത്രക്കാരിൽ നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. പാനൂര്‍ സ്വദേശി ഉള്‍പ്പെടെ നാല് പേരെയാണ് ഡിആര്‍ഐ പിടികൂടിയത്. ഇവരില്‍ നിന്ന് 11.29 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. 4.15 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്. ഷാര്‍ജ, ദുബായ്, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് വന്നവരില്‍ നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; നാല് പേര്‍ പിടിയില്‍

ദുബായില്‍ നിന്നെത്തിയ യാത്രക്കാരൻ സ്വര്‍ണം മൈക്രോവേവ് ഒവനില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജ യാത്രക്കാര്‍ ഫിഷ് കട്ടിങ് മെഷിനുള്ളിലാണ് സ്വര്‍ണ ബിസ്ക്കറ്റുകള്‍ ഒളിപ്പിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐയുടെ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പിടികൂടിയവരെ ചോദ്യം ചെയ്യുന്നതിനായി ഡിആര്‍ഐ കസ്റ്റഡിയില്‍ എടുത്തു.

Intro:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് കോടിയോളം രൂപ വരുന്ന സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി. പാനൂർ സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേരിൽ നിന്നാണ് എട്ട് കിലോയിലധികം തൂക്കം വരുന്ന സ്വർണം പിടിച്ചെടുത്തത്.
ഇന്നു പുലർച്ചെയും രാവിലെയുമായി ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനയാത്രക്കാരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. പുലർച്ചെ ദുബായിൽ നിന്നു ഗോ എയർ വിമാനത്തിലെത്തിയ പാനൂർ സ്വദേശിയിൽ നിന്നു 2,900 കിലോഗ്രാം സ്വർണവും രാവിലെ 9ന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരായ രണ്ടു പേരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ദുബായ് യാത്രക്കാരൻ മൈക്രേം വേവ് ഓവണിൽ ഒളിപ്പിച്ചു വച്ച നിലയിലും ഷാർജ യാത്രക്കാർ ഫിഷ് കട്ടിംഗ് മെഷ്യനുള്ളിലും ഒളിപ്പിച്ചു വച്ച നിലയിലുമായിരുന്നു സ്വർണ ബിസ്ക്കറ്റുകൾ. രഹസ്യവിവരം കിട്ടിയതിനാൽ ഡിആർഐ കൊച്ചി, കോഴിക്കോട്, കണ്ണൂർ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരിൽ നിന്ന് സ്വർണം പിടികൂടിയത്. ഇവരെ ഡിആർഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.Body:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് കോടിയോളം രൂപ വരുന്ന സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി. പാനൂർ സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേരിൽ നിന്നാണ് എട്ട് കിലോയിലധികം തൂക്കം വരുന്ന സ്വർണം പിടിച്ചെടുത്തത്.
ഇന്നു പുലർച്ചെയും രാവിലെയുമായി ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനയാത്രക്കാരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. പുലർച്ചെ ദുബായിൽ നിന്നു ഗോ എയർ വിമാനത്തിലെത്തിയ പാനൂർ സ്വദേശിയിൽ നിന്നു 2,900 കിലോഗ്രാം സ്വർണവും രാവിലെ 9ന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരായ രണ്ടു പേരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ദുബായ് യാത്രക്കാരൻ മൈക്രേം വേവ് ഓവണിൽ ഒളിപ്പിച്ചു വച്ച നിലയിലും ഷാർജ യാത്രക്കാർ ഫിഷ് കട്ടിംഗ് മെഷ്യനുള്ളിലും ഒളിപ്പിച്ചു വച്ച നിലയിലുമായിരുന്നു സ്വർണ ബിസ്ക്കറ്റുകൾ. രഹസ്യവിവരം കിട്ടിയതിനാൽ ഡിആർഐ കൊച്ചി, കോഴിക്കോട്, കണ്ണൂർ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരിൽ നിന്ന് സ്വർണം പിടികൂടിയത്. ഇവരെ ഡിആർഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.Conclusion:ഇല്ല
Last Updated : Aug 19, 2019, 9:07 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.