ETV Bharat / state

എല്‍ ഡി എഫ് പിന്തുണ പിന്‍വലിക്കാന്‍ സമയമായില്ലെന്ന് പി കെ രാഗേഷ് - കണ്ണൂർ കോർപ്പറേഷൻ

കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം പിടിച്ചെടുക്കുമെന്ന കെ സുധാകരന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു യുഡിഎഫ് വിമതനും കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറുമായ പി കെ രാഗേഷ്

കണ്ണൂർ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ്
author img

By

Published : May 28, 2019, 5:46 PM IST

Updated : May 28, 2019, 7:53 PM IST

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഭരണ കാലാവധി തീരും മുമ്പ് തിരിച്ച് പിടിക്കുമെന്ന കെ സുധാകരന്‍റെ പ്രസ്താവനയില്‍ നയം വ്യക്തമാക്കാതെ കണ്ണൂർ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ്. യോജിച്ച് പ്രവർത്തിക്കുന്നത് അനുയോജ്യമാണെന്ന് സുധാകരന് തോന്നിയത് കൊണ്ടാകാം ചർച്ചക്ക് വന്നത്. കോർപ്പറേഷനിൽ എൽഡിഎഫിന് നൽകിയ നിരുപാധിക പിന്തുണ പിൻവലിക്കാനുള്ള അന്തരീക്ഷം നിലവിലില്ലെന്നും പി കെ രാഗേഷ് വ്യക്തമാക്കി.

എല്‍ ഡി എഫ് പിന്തുണ പിന്‍വലിക്കാന്‍ സമയമായില്ലെന്ന് പി കെ രാഗേഷ്

കെ.സുധാകരനോട് തെറ്റി പിരിഞ്ഞ് വിമതനായി മത്സരിച്ച് ജയിച്ചതോടെയാണ് പി കെ രാഗേഷിന്‍റെ പിന്തുണ കണ്ണൂർ കോർപ്പറേഷനിൽ നിർണായകമായത്. 55 അംഗ കോർപ്പറേഷനിൽ എൽഡിഎഫും യുഡിഎഫും 27 വീതം സീറ്റ് നേടിയപ്പോൾ രാഗേഷ് എൽഡിഎഫിനൊപ്പം നിന്നു. ഡെപ്യൂട്ടി മേയർ സ്ഥാനവും കിട്ടി. എന്നാൽ മൂന്നര വർഷം പിന്നിടുന്ന എൽഡിഎഫ് ഭരണത്തിൽ രാഗേഷ് തൃപ്തനല്ല. ഇതും കൂടി മനസിലാക്കിയാണ് സുധാകരൻ തെരഞ്ഞെടുപ്പിന് മുമ്പ് പഴയ ശിഷ്യനായ രാഗേഷുമായി ചർച്ച നടത്തിയത്. പി കെ രാഗേഷ് കോൺഗ്രസിലേക്ക് തിരിച്ചുവരുമെന്നും ഭരണ കലാവധി കഴിയും മുമ്പ് കണ്ണൂർ കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കുമെന്നുമാണ് കെ സുധാകരൻ പറഞ്ഞത്.

അതേ സമയം സുധാകരന്‍റെ ആത്മവിശ്വാസമായിരിക്കാം അതെന്നായിരുന്നു പി കെ രാഗേഷിന്‍റെ പ്രതികരണം. പുറത്താക്കിയവരുമായി യോജിച്ച് പ്രവർത്തിക്കാമെന്ന് സുധാകരന് തോന്നിക്കാണും. നിലവിൽ പറഞ്ഞ് തീർക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് രാഗേഷ് വ്യക്തമാക്കുമ്പോഴും ഒരു തിരിച്ച് പോക്കിന് തീർത്തും അനുകൂലമായ സമയമായില്ലെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേഷൻ ഭരണം മറിച്ചിടേണ്ട സാഹചര്യം നിലവിലില്ല. അവിശ്വാസ പ്രമേയം അടക്കമുള്ള കാര്യങ്ങൾ പ്രതിപക്ഷം ഉന്നയിച്ചാൽ അപ്പോൾ ഉചിതമായ തീരുമാനമെടുക്കാമെന്നും രാഗേഷ് കൂട്ടിച്ചേർത്തു. എന്തായാലും കോൺഗ്രസിലെ മുതിർന്ന കൗൺസിലർ സുമാ ബാലകൃഷ്ണനെ മേയറാക്കുന്നതിനോട് ഒരിക്കലും യോജിക്കില്ലെന്ന് നിലപാടിൽ തന്നെയാണ് പി കെ രാഗേഷ്.

കണ്ണൂർ കോർപ്പറേഷൻ ഭരണം കാലാവധി തീരുംമുമ്പ് തിരിച്ച് പിടിക്കുമെന്ന കെ സുധാകരന്റെ പ്രസ്ഥാവനയിൽ നയം വ്യക്തമാക്കാതെ പികെ രാഗേഷ്. യോജിച്ച് പ്രവർത്തിക്കുന്നത് അനുയോജ്യമാണെന്ന് സുധാകരന് തോന്നിയതുകൊണ്ടാകാം ചർച്ചക്ക് വന്നത്. കോർപ്പറേഷനിൽ എൽഡിഎഫിന് നൽകിയ നിരുപാധിക പിന്തുണ പിൻവലിക്കാനുള്ള അന്തരീക്ഷം നിലവിലില്ലെന്നും വിമതൻ പി കെ രാഗേഷ് വ്യക്തമാക്കി.

...

കെ. സുധാകരനോട് തെറ്റി പിരിഞ്ഞ് വിമതനായി മത്സരിച്ച് ജയിച്ചതോടെയാണ് പി കെ രാഗേഷിന്റെ പിന്തുണ കണ്ണൂർ കോർപ്പറേഷനിൽ നിർണായകമായത്. 55 അംഗ കോർപ്പറേഷനിൽ എൽഡിഎഫും യു ഡിഎഫും 27 വീതം സീറ്റ് നേടിയപ്പോൾ രാഗേഷ് എൽഡിഎഫിനൊപ്പം നിന്നു. ഡെപ്യൂട്ടി മേയർ സ്ഥാനവും കിട്ടി. എന്നാൽ മൂന്നര വർഷം പിന്നിടുന്ന എൽഡിഎഫ് ഭരണത്തിൽ രാഗേഷ് തൃപ്തനല്ല. ഇതും കൂടി മനസിലാക്കിയാണ് സുധാകരൻ തെരഞ്ഞെടുപ്പിന് മുമ്പ് പഴയ ശിഷ്യനായ രാഗേഷുമായി ചർച്ച നടത്തിയത്. പി കെ രാഗേഷ് കോൺഗ്രസിലേക്ക് തിരിച്ചുവരുമെന്നും ഭരണ കലാവധി കഴിയും മുമ്പ് കണ്ണൂർ കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കുമെന്നുമാണ് കെ സുധാകരൻ പറഞ്ഞത്.

byte

അതെ സമയം സുധാകരന്റെ ആത്മവിശ്വാസമായിരിക്കാം അതെന്നായിരുന്നു പി കെ രാഗേഷിന്റെ പ്രതികരണം. പുറത്താക്കിയവരുമായി യോജിച്ച് പ്രവർത്തിക്കാമെന്ന് സുധാകരന് തോന്നിക്കാണും. നിലവിൽ പറഞ്ഞ് തീർക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് രാഗേഷ് വ്യക്തമാക്കുമ്പോഴും ഒരു തിരിച്ച് പോക്കിന് തീർത്തും അനുകൂലമായ സമയമായില്ലെന്നും അദ്ദേഹം പറഞ്ഞു.

byte

കോർപ്പറേഷൻ ഭരണം മറിച്ചിടേണ്ട സാഹചര്യം നിലവില്ല. അവിശ്വാസ പ്രമേയം അടക്കമുള്ള കാര്യങ്ങൾ പ്രതിപക്ഷം ഉന്നയിച്ചാൽ അപ്പോൾ ഉചിതമായ തീരുമാനമെടുക്കാമെന്നും രാഗേഷ് കൂട്ടിച്ചേർത്തു. എന്തായാലും കോൺഗ്രസിലെ മുതിർന്ന കൗൺസിലർ സുമാബാലകൃഷ്ണനെ മേയറാക്കുന്നതിനോട് ഒരിക്കലും യോജിക്കില്ലെന്ന് നിലപാടിൽ തന്നെയാണ് പികെ രാഗേഷ്.

ഇടിവി ഭാരത്
കണ്ണൂർ

Last Updated : May 28, 2019, 7:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.