ETV Bharat / state

കണ്ണൂർ മുൻസിപ്പൽ സ്റ്റേഡിയം പച്ചപ്പണിയും - കണ്ണൂർ കോർപ്പറേഷൻ

നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കണ്ണൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പുല്ലുവെച്ച് പിടിപ്പിക്കാനാണ് കോർപ്പറേഷൻ നീക്കം. അതേസമയം പുല്ല് വെച്ച് പിടിപ്പിച്ചത് കൊണ്ട് മാത്രം സ്റ്റേഡിയം ദേശീയ നിലവാരത്തിലേക്ക് ഉയരില്ലെന്ന് പ്രതിപക്ഷം

കണ്ണൂർ മുൻസിപ്പൽ സ്റ്റേഡിയം പച്ചപ്പണിയും
author img

By

Published : Nov 12, 2019, 5:27 PM IST

Updated : Nov 12, 2019, 6:31 PM IST

കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്‍റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കണ്ണൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനം നടത്താൻ തീരുമാനം. മൈതാനത്ത് പുല്ലുവെച്ച് പിടിപ്പിക്കാനാണ് കോർപ്പറേഷൻ നീക്കം. നേരത്തെ മുൻസിപ്പൽ സ്റ്റേഡിയത്തെ ദേശീയ നിലവാരമുള്ള സ്റ്റേഡിയമായി ഉയർത്താൻ സർക്കാർ 10.6 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഭരണ പ്രതിപക്ഷ തർക്കത്തിൽ നഷ്ടമാവുകയായിരുന്നു.

കണ്ണൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനം നടത്താൻ തീരുമാനം

സിന്തറ്റിക്ക് ട്രാക്ക്, ടർഫ് ഗ്രൗണ്ട്, പവലിയൻ നവീകരണം എന്നിവക്കായി കിഫ്ബി വഴിയാണ് പണം അനുവദിച്ചത്. എന്നാല്‍ പുല്ല് വെച്ച് പിടിപ്പിച്ചത് കൊണ്ട് മാത്രം സ്റ്റേഡിയം ദേശീയ നിലവാരത്തിലേക്ക് ഉയരുമോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

Intro:കണ്ണൂർ കോർപ്പറേഷന്റെ നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി മുൻസിപ്പൽ സ്റ്റേഡിയവും പച്ചപ്പണിയും. ദേശീയ നിലവാരമുള്ള സ്റ്റേഡിയമായി ജവഹർ സ്റ്റേഡിയത്തെ ഉയർത്താൻ നേരത്തെ സർക്കാർ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ഭരണ പ്രതിപക്ഷ തർക്കത്തിൽ പദ്ധതി നഷ്ടപ്പെടുകയായിരുന്നു. അതേ സമയം കോർപ്പറേഷൻ എൽഡിഎഫ് ഭരിക്കുമ്പോൾ സർക്കാർ പദ്ധതിയെ എതിർത്തവരാണ് ഇപ്പോൾ കർമ പദ്ധതിയുടെ പേരിൽ മുതലെടുപ്പ് രാഷ്ട്രീയം കളിക്കുന്നത് എന്നാണ് എൽഡിഎഫ് ആരോപണം.

....

ഒട്ടനവധി കായിക താരങ്ങൾക്ക് ഊർജ്ജം പകർന്ന കണ്ണൂർ മുൻസിപ്പൽ സ്റ്റേഡിയം അനുദിനം നശിച്ച് കൊണ്ടിരിക്കുകയാണ്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള നവീകരണത്തിന് സർക്കാർ 10.6 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. സിന്തറ്റിക്ക് ട്രാക്ക്, ടർഫ് ഗ്രൗണ്ട്, പവലിയൻ നവീകരണം എന്നിവക്കായി കിഫ്ബി വഴിയായിരുന്നു പണം അനുവദിച്ചത്. തിരിച്ചടവിനായി സഹായകമാകാൻ സ്റ്റേഡിയം കോംപ്ലക്സിന്റെ ഒരു ഭാഗത്തെ എട്ട് മുറികൾ സ്പോർട്സ് ഡയരക്ടറേറ്റിന് വിട്ടുനൽകാനും സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ നഗരസഭയുടെ കെട്ടിടവും സ്ഥലവും സ്പോർട്സ് കൗൺസിലിന് വിട്ടു നൽകുന്നതിനെ പ്രതിപക്ഷമായിരുന്ന യുഡിഎഫ് എതിർത്തു. തർക്കം ഉയർന്നതോടെ പദ്ധതി നഷ്ടമായി. കോർപ്പറേഷനിൽ യുഡിഎഫ് അധികാരത്തിൽ എത്തിയതോടെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഡിയത്തിൽ പുല്ലു പിടിപ്പിക്കുമെന്നാണ് ഭരണ പക്ഷത്തിന്റെ വാഗ്ദാനം.

byte സുമ ബാലകൃഷ്ണൻ, മേയർ

നവീകരണ പ്രവൃത്തി നിലവിൽ കോർപ്പറേഷൻ ഏറ്റെടുത്തത് സ്വാഗതാർഹമാണ്. അതെ സമയം പുല്ല് വെച്ച് പിടിപ്പിച്ചത് കൊണ്ട് മാത്രം സ്റ്റേഡിയം ദേശീയ നിലവാരത്തിലേക്ക് ഉയരുമോ എന്നതാണ് ഉയരുന്ന ചോദ്യം. നൂറ് ദിവസത്തിനുള്ളിൽ 71 കർമ്മ പദ്ധതിയെന്ന യുഡിഎഫിന്റെ പട്ടികയിലാണ് സ്ഥാനം പിടിച്ച സ്റ്റേഡിയം ഏത് നിലവാരത്തിലേക്ക് ഉയരും എന്നത് കണ്ട് തന്നെ അറിയാം.

ഇടിവി ഭാരത്
കണ്ണൂർBody:കണ്ണൂർ കോർപ്പറേഷന്റെ നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി മുൻസിപ്പൽ സ്റ്റേഡിയവും പച്ചപ്പണിയും. ദേശീയ നിലവാരമുള്ള സ്റ്റേഡിയമായി ജവഹർ സ്റ്റേഡിയത്തെ ഉയർത്താൻ നേരത്തെ സർക്കാർ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ഭരണ പ്രതിപക്ഷ തർക്കത്തിൽ പദ്ധതി നഷ്ടപ്പെടുകയായിരുന്നു. അതേ സമയം കോർപ്പറേഷൻ എൽഡിഎഫ് ഭരിക്കുമ്പോൾ സർക്കാർ പദ്ധതിയെ എതിർത്തവരാണ് ഇപ്പോൾ കർമ പദ്ധതിയുടെ പേരിൽ മുതലെടുപ്പ് രാഷ്ട്രീയം കളിക്കുന്നത് എന്നാണ് എൽഡിഎഫ് ആരോപണം.

....

ഒട്ടനവധി കായിക താരങ്ങൾക്ക് ഊർജ്ജം പകർന്ന കണ്ണൂർ മുൻസിപ്പൽ സ്റ്റേഡിയം അനുദിനം നശിച്ച് കൊണ്ടിരിക്കുകയാണ്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള നവീകരണത്തിന് സർക്കാർ 10.6 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. സിന്തറ്റിക്ക് ട്രാക്ക്, ടർഫ് ഗ്രൗണ്ട്, പവലിയൻ നവീകരണം എന്നിവക്കായി കിഫ്ബി വഴിയായിരുന്നു പണം അനുവദിച്ചത്. തിരിച്ചടവിനായി സഹായകമാകാൻ സ്റ്റേഡിയം കോംപ്ലക്സിന്റെ ഒരു ഭാഗത്തെ എട്ട് മുറികൾ സ്പോർട്സ് ഡയരക്ടറേറ്റിന് വിട്ടുനൽകാനും സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ നഗരസഭയുടെ കെട്ടിടവും സ്ഥലവും സ്പോർട്സ് കൗൺസിലിന് വിട്ടു നൽകുന്നതിനെ പ്രതിപക്ഷമായിരുന്ന യുഡിഎഫ് എതിർത്തു. തർക്കം ഉയർന്നതോടെ പദ്ധതി നഷ്ടമായി. കോർപ്പറേഷനിൽ യുഡിഎഫ് അധികാരത്തിൽ എത്തിയതോടെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഡിയത്തിൽ പുല്ലു പിടിപ്പിക്കുമെന്നാണ് ഭരണ പക്ഷത്തിന്റെ വാഗ്ദാനം.

byte സുമ ബാലകൃഷ്ണൻ, മേയർ

നവീകരണ പ്രവൃത്തി നിലവിൽ കോർപ്പറേഷൻ ഏറ്റെടുത്തത് സ്വാഗതാർഹമാണ്. അതെ സമയം പുല്ല് വെച്ച് പിടിപ്പിച്ചത് കൊണ്ട് മാത്രം സ്റ്റേഡിയം ദേശീയ നിലവാരത്തിലേക്ക് ഉയരുമോ എന്നതാണ് ഉയരുന്ന ചോദ്യം. നൂറ് ദിവസത്തിനുള്ളിൽ 71 കർമ്മ പദ്ധതിയെന്ന യുഡിഎഫിന്റെ പട്ടികയിലാണ് സ്ഥാനം പിടിച്ച സ്റ്റേഡിയം ഏത് നിലവാരത്തിലേക്ക് ഉയരും എന്നത് കണ്ട് തന്നെ അറിയാം.

ഇടിവി ഭാരത്
കണ്ണൂർConclusion:ഇല്ല
Last Updated : Nov 12, 2019, 6:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.