കണ്ണൂർ : എൽഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷൻ മേയർക്കെതിരെയുള്ള അവിശ്വാസ പ്രമേയം ഈ മാസം 17 ന് അവതരിപ്പിക്കും. വിമതനായ ഡെപ്യൂട്ടി മേയർ പി കെ രാഗേഷിന്‍റെ പിന്തുണയോടെയാണ് കഴിഞ്ഞ ദിവസം യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.55 അംഗങ്ങള്‍ ഉള്ള കണ്ണൂർ കോർപ്പറേഷനിൽ എൽഡിഎഫിനും യുഡിഎഫിനും 27 സീറ്റ് വീതമാണുള്ളത്. ഇതിൽ എടക്കാട് നിന്നുള്ള എൽഡിഎഫ് കൗൺസിലർ മരണമടഞ്ഞെങ്കിലും പ്രമേയം പരിഗണിക്കുമ്പോൾ 55 എന്ന് തന്നെയാണ് സീറ്റ് കണക്കാക്കുക. ഭരണം പിടിച്ചാൽ ആദ്യ തവണ കോൺഗ്രസും അവസാന ടേമിൽ ലീഗും മേയർ സ്ഥാനം വഹിക്കും.അതിനിടെ വ്യക്തിപരമായ ആവശ്യത്തിനായി വിദേശത്തേക്ക് പോയ ലീഗ് കൗൺസിലർ നുസ്രത്ത് അവിശ്വാസ പ്രമേയത്തിന് മുൻപ് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലീഗ് നേതാക്കൾ.
കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് അവിശ്വാസ പ്രമേയം 17 ന്
എൽഡിഎഫിനും യുഡിഎഫിനും 27 സീറ്റ് വീതമുള്ള കോർപ്പറേഷനിൽ വിമതനായ ഡെപ്യൂട്ടി മേയർ പി കെ രാഗേഷിന്‍റെ പിന്തുണയോടെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.