കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുസ്ലിംലീഗുമായുള്ള ധാരണ പ്രകാരം കോൺഗ്രസിലെ മേയർ സുമ ബാലകൃഷ്ണൻ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ലീഗിലെ മുതിർന്ന കൗൺസിലർ സി. സീനത്ത് മേയറായേക്കും.
55 അംഗ കണ്ണൂർ കോർപ്പറേഷൻ കൗൺസിലിൽ യുഡിഎഫ് 28, എൽഡിഎഫ് 27 എന്നിങ്ങനെയാണ് കക്ഷിനില. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കളക്ട്രേറ്റ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയോഗം, സ്വീകരണം, പ്രകടനം എന്നിവ നിരോധിച്ചു. കൊവിഡ് പ്രോട്ടോക്കോൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.