ETV Bharat / state

പാർട്ടി കോൺഗ്രസിന് ഉപയോഗിച്ച് സ്‌റ്റേഡിയം മലിനമാക്കി; സിപിഎമ്മിന് പിഴ ചുമത്തി കോർപറേഷൻ, മാലിന്യകൂമ്പാരമാക്കിയത് കോർപ്പറേഷനെന്ന് സിപിഎം - മേയർ ടി ഒ മോഹനൻ

സ്‌റ്റേഡിയം മലിനമാക്കിയതിനെ തുടർന്ന് ഡെപ്പോസിറ്റായി നൽകിയ 25,000 രൂപ തിരിച്ച് നൽകേണ്ടതില്ലെന്ന്‌ കൗൺസിൽ തീരുമാനിക്കുകയായിരുന്നു.

കണ്ണൂർ  സ്‌റ്റേഡിയം മലിനമാക്കി  സിപിഎമ്മിന് പിഴ ചുമത്തി കോർപറേഷൻ  മാലിന്യക്കൂമ്പാരം  സിപിഎം  Kannur Corporation  CPM  Stadium  kannur  fined cpm  ടി ഒ മോഹനൻ  സിപിഎം ജില്ലാ സെക്രട്ടറി  എംവി ജയരാജന്‍  മേയർ ടി ഒ മോഹനൻ  കണ്ണൂർ മേയർ ടി ഒ മോഹനൻ
പാർട്ടി കോൺഗ്രസിന് ഉപയോഗിച്ച് സ്‌റ്റേഡിയം മലിനമാക്കി; സിപിഎമ്മിന് പിഴ ചുമത്തി കോർപറേഷൻ, മാലിന്യകൂമ്പാരമാക്കിയത് കോർപ്പറേഷനെന്ന് സിപിഎം
author img

By

Published : Oct 8, 2022, 4:43 PM IST

കണ്ണൂർ: കണ്ണൂരിലെ ജവഹർ സ്‌റ്റേഡിയം മലിനമാക്കിയതിന് സിപിഎമ്മിന് പിഴ ചുമത്തിയ നടപടി പുതിയ രാഷ്‌ട്രീയ പോരിന് വഴിവയ്‌ക്കുകയാണ്. കണ്ണൂർ കോർപറേഷന്‍റെ നിയന്ത്രണത്തിലുള്ള ജവഹർ സ്‌റ്റേഡിയം സിപിഎം പാർട്ടി കോൺഗ്രസിന് ഉപയോഗിച്ച് മലിനമാക്കിയതിനാണ് യുഡിഎഫ് ഭരിക്കുന്ന കോർപ്പറേഷൻ പിഴയിട്ടത്.

പാർട്ടി കോൺഗ്രസിന് ഉപയോഗിച്ച് സ്‌റ്റേഡിയം മലിനമാക്കി; സിപിഎമ്മിന് പിഴ ചുമത്തി കോർപറേഷൻ, മാലിന്യകൂമ്പാരമാക്കിയത് കോർപ്പറേഷനെന്ന് സിപിഎം

കോർപ്പറേഷൻ നടപടിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ രംഗത്തെത്തി. സ്‌റ്റേഡിയം മാലിന്യകൂമ്പാരം ആക്കിയതിന്‍റെ ഉത്തരവാദിത്തം കോർപ്പറേഷനാണ്. പിഴ ചുമത്തിയ പണം കൊണ്ടെങ്കിലും ഇനി സ്‌റ്റേഡിയം നന്നാക്കണം. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി സിപിഎമ്മാണ് സ്‌റ്റേഡിയം വ്യത്തിയാക്കിയതെന്നും ജയരാജന്‍ പറഞ്ഞു.

എന്നാൽ പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായുള്ള സെമിനാറിന് ഉപയോഗിച്ചശേഷം സ്‌റ്റേഡിയം മലിനമാക്കിയതിനാണ് കോർപ്പറേഷൻ പിഴ ഈടാക്കാൻ തീരുമാനിച്ചതെന്നായിരുന്നു മേയറുടെ മറുപടി. 47,000 രൂപ പിഴയിടാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ സ്‌റ്റേഡിയം ഉപയോഗിക്കുന്നതിന് വേണ്ടി ഡെപ്പോസിറ്റായി നൽകിയ 25,000 രൂപ തിരിച്ച് നൽകേണ്ടതില്ലെന്ന് കൗൺസിൽ തീരുമാനിക്കുകയിരുന്നു.

പ്രതിപക്ഷത്തിന്‍റെ എതിർപ്പ് അവഗണിച്ചായിരുന്നു പിഴ ഈടാക്കാനുള്ള കോർപ്പറേഷന്‍റെ തീരുമാനം. ഇതിന് പിന്നില്‍ രാഷ്‌ട്രീയ തീരുമാനമാണെന്ന സിപിഎം വിമർശനം ബാലിശമാണെന്ന് കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.