കണ്ണൂർ: കോർപറേഷനിലേക്കുള്ള മത്സരത്തിൽ എൽഡിഎഫിൽ സീറ്റ് ധാരണയായി. 42 സീറ്റിൽ സിപിഎം മത്സരിക്കും. സിപിഐ ആറ് സീറ്റിലും ഐഎൻഎൽ മൂന്ന് സീറ്റിലും മത്സരിക്കും. ജനതാദൾ (എസ്), കോൺഗ്രസ് എസ്, എൽജെഡി, കേരള കോൺഗ്രസ് (എം) കക്ഷികൾ ഓരോ സീറ്റിലും മത്സരിക്കും.
സിപിഐ എം മത്സരിക്കുന്ന വാർഡുകൾ
കുന്നാവ്, കൊക്കേൻപാറ, തളാപ്പ്, പൊടിക്കുണ്ട്, കൊറ്റാളി, തുളിച്ചേരി, കക്കാട് നോർത്ത്, ശാദുലിപ്പള്ളി, പള്ളിപ്രം, വലിയന്നൂർ, ചേലോറ, മാച്ചേരി, പള്ളിപ്പൊയിൽ, കാപ്പാട്, എളയാവൂർ നോർത്ത്, എളയാവൂർ സൗത്ത്, മുണ്ടയാട്, അതിരകം, കപ്പച്ചേരി, മേലെ ചൊവ്വ, താഴെചൊവ്വ, കിഴത്തള്ളി, തിലാന്നൂർ, ആറ്റടപ്പ, എക്കോട്, ഏഴര, ആലിങ്കീൽ, കിഴുന്ന, തോട്ടട, കുറുവ, പടന്ന, വെത്തിലപ്പള്ളി, നീർച്ചാൽ, ചൊവ്വ, താണ, സൗത്ത് ബസാർ, ടെമ്പിൾ, തായത്തെരു, കാനത്തൂർ, താളിക്കാവ്, ചാലാട്, പഞ്ഞിക്ക.
സിപിഐ മത്സരിക്കുന്ന വാർഡുകൾ
പള്ളിക്കുന്ന്, അത്താഴക്കുന്ന്, വാരം, എടചൊവ്വ, ആദികടലായി, കസാനക്കോട്ട എന്നിവിടങ്ങളിൽ സിപിഐ മത്സരിക്കും.
ഐഎൻഎൽ മത്സരിക്കുന്ന വാർഡുകൾ
കക്കാട്, അറക്കൽ, ആയിക്കര എന്നിവിടങ്ങളിലാണ് ഐഎൻഎൽ മത്സരിക്കുക.
മറ്റു ഘടകഷികൾ മത്സരിക്കുന്ന വാർഡുകൾ
പള്ളിയാംമൂലയിൽ കോൺഗ്രസ് എസ്, ഉദയംകുന്നിൽ കേരള കോൺഗ്രസ് (എം), ചാലയിൽ ജനതാദൾ (എസ്), പയ്യാമ്പലത്ത് എൽജെഡി എന്നീ പാർട്ടികളും മത്സരിക്കും.
കഴിഞ്ഞ തവണ പല സീറ്റുകളിലും അപ്രതീക്ഷിത വിജയം കൈവരിച്ച് കോൺഗ്രസ് വിമതൻ്റെ പിന്തുണയോടെ നാല് വർഷമാണ് എൽഡിഎഫ് ഭരിച്ചത്. ചരിത്ര വിജയം നേടിയ മുന്നണി ഇത്തവണയും കച്ചമുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്.