ETV Bharat / state

സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍; നിര്‍ദേശം ലംഘിച്ച് കണ്ണൂർ കലക്‌ടർ - national highway

സർക്കാർ ഓഫീസുകളിലെ ഹാജർ നില 50 % ആക്കിയുള്ള സർക്കാർ ഉത്തരവ് ലംഘിച്ച് മുഴുവന്‍ ജീവനക്കാരും ജോലിക്ക് ഹാജരാവണമെന്ന് ജില്ലാകലക്ടര്‍

kerala government  kannur collector  national highway  kannur
സർക്കാർ ഉത്തരവ് ലംഘിച്ച് കണ്ണൂർ കലക്‌ടർ
author img

By

Published : Jun 20, 2020, 5:44 PM IST

കണ്ണൂർ: ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന ഓഫീസുകളിലെ മുഴുവൻ ജീവനക്കാരും ശനിയാഴ്‌ച ഉൾപ്പെടെ മുഴുവൻ ദിവസവും ജോലിക്ക് ഹാജരാകണമെന്ന് കണ്ണൂർ ജില്ലാ കലക്‌ടർ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ഓഫീസുകളിലെ ഹാജർ നില 50 % ആക്കി സർക്കാർ വ്യാഴാഴ്ച്ച ഉത്തരവ് ഇറക്കിയിരുന്നു. അത് മറികടന്നാണ് മണിക്കൂറുകൾക്കുള്ളിൽ സർക്കാർ ഉത്തരവ് കണ്ണൂർ ജില്ലാ കലക്‌ടർ തിരുത്തിയത്. കണ്ണൂർ ജില്ല കൊവിഡ് സമൂഹ വ്യാപന ഭീതിയിൽ നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ നിർബന്ധിതരായി ജോലി ചെയ്യേണ്ടി വരുന്നതിനെതിരെ ജീവനക്കാരും അമർഷത്തിലാണ്. ജില്ലാ കലക്‌ടറുടെ ഉത്തരവായതിനാൽ മാത്രമാണ് ഇവർ പരസ്യ പ്രതികരണത്തിന് മുതിരാത്തത്. മുഴുവൻ ജീവനക്കാരും ശനിയാഴ്‌ച ഉൾപ്പെടെ മുഴുവൻ ദിവസവും ജോലി ചെയ്യണമെന്ന ഉത്തരവ് തങ്ങളെ കൊവിഡ് ആശങ്കയിലേക്ക് തള്ളിവിടുന്നതിന് സമമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ജില്ലയിൽ ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കുന്ന ഓഫീസുകളിൽ അഞ്ഞൂറോളം ജീവനക്കാരാണ് ഉളളത്. ദേശീയപാതക്കുള്ള സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജില്ലയിൽ പല മേഖലകളിലും ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതുൾപ്പെടെയുള്ള ജോലികൾ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. എങ്കിലും ഫണ്ടിന്റെ അപര്യാപ്തത കാരണം കഴിഞ്ഞ ഒരു വർഷമായി ഏറ്റെടുക്കൽ പ്രവൃത്തി മുടങ്ങി കിടക്കുകയായിരുന്നു. ഒരു വർഷത്തോളം ദേശീയപാതാ അധികൃതരുടെ അനാസ്ഥകൊണ്ട് മുടങ്ങി കിടന്ന പ്രവൃത്തികൾ ഇപ്പോൾ അവധിപോലും നിഷേധിച്ച് തങ്ങളെക്കൊണ്ട് ചെയ്യിക്കുന്നത് തികഞ്ഞ നീതികേടാണെന്നാണ് ജീവനക്കാർ പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.