ETV Bharat / state

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് പരിക്ക് - കണ്ണൂർ

സംഭവത്തില്‍ കാപ്പ തടവുകാരനായ വിവേകിന് പരിക്കേറ്റു

Kannur central jail inmates fight  തടവുകാര്‍ ഏറ്റുമുട്ടി  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍  കാപ്പ തടവുകാരനായ വിവേകിന് പരിക്കേറ്റു  കണ്ണൂർ  Kannur central jail brawl
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി
author img

By

Published : Dec 15, 2022, 11:00 PM IST

കണ്ണൂർ: ജില്ലയിലെ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. ജയിൽദിനാഘോഷത്തിന്‍റെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്നാം ബ്ലോക്കിലെ കാപ്പതടവുകാരും പുതിയതായി നിർമിച്ച ജയിൽ ബ്ലോക്കിലെ കാപ്പതടവുകാരും തമ്മിലാണ് സംഘർഷം ഉണ്ടായത്.

സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. വിവേക് വിൽസനാണ് പരിക്കേറ്റത്. ഇയാളെ ഒരു സംഘം ആളുകൾ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തലയിൽ സാരമായ പരിക്കേറ്റ വിവേകിനെ ജില്ല ആശുപത്രിയിയിൽ ചികിത്സ നൽകിയ ശേഷം ജയിലിലേക്ക് മടക്കി എത്തിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.