ETV Bharat / state

റബർ ടാപ്പിങിന് യന്ത്രം ഉപയോഗിച്ച് കണ്ണൂർ ആറളം ഫാം

യന്ത്രം ഉപയോഗിച്ച് റബർ ടാപ്പിംഗ് നടത്തുന്ന ആദ്യ പൊതുമേഖലാ സ്ഥാപനമായി മാറാൻ ആറളം ഫാം ഒരുങ്ങുകയാണ്.

കണ്ണൂർ  kannur  aaralamfarm  rubber
റബർ ടാപ്പിങിന് യന്ത്രം ഉപയോഗിച്ച് കണ്ണൂർ ആറളം ഫാം
author img

By

Published : Aug 4, 2020, 3:17 AM IST

കണ്ണൂർ: റബർ ടാപ്പിങിലെ പരമ്പരാഗത രീതിക്ക് മാറ്റം വരുന്നു. കണ്ണൂർ ആറളം ഫാമിലാണ് യന്ത്രം ഉപയോഗിച്ചുള്ള ടാപ്പിങ് രീതി നടപ്പാക്കുന്നത്. ഇതിനായി ഫാം പുനരധിവാസമേഖലയിലെ 16 അംഗ ആദിവാസി യുവസംഘം പരിശീലനം പൂർത്തിയാക്കി. ചിങ്ങം ഒന്നുമുതൽ ഫാമിലെ 25,700 റബ്ബർ മരങ്ങൾ ഇവരുടെ നേതൃത്വത്തിൽ ടാപ്പ് ചെയ്തു തുടങ്ങും. ഇതോടെ യന്ത്രം ഉപയോഗിച്ച് റബർ ടാപ്പിംഗ് നടത്തുന്ന ലോകത്തിലെ ആദ്യ പൊതുമേഖലാ സ്ഥാപനമായി മാറാൻ ആറളം ഫാം ഒരുങ്ങുകയാണ്. ഫാമിലെ റബർ ടാപ്പിംഗിനായി തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് യന്ത്രം പരീക്ഷിച്ചത്. മുംബൈയിൽ താമസക്കാരനായ പാലാ മോളൂർ സ്വദേശി സഖറിയാസ് മാത്യൂസ് കണ്ടുപിടിച്ച ബോലാനാഥ് റബർ ടാപ്പിംങ് മെഷീൻ ആണ് ഇതിനായി എത്തിച്ചത്. ഈ യന്ത്രത്തിന്‍റെ മാർക്കറ്റിംങ്ങ് അധികാരമുള്ള കോട്ടയം മണർകാടെ 'സായാ ഫാം ടൂൾസ് ആൻഡ് മെഷീൻസ്' ആണ് ഫാമിൽ ഇവ ലഭ്യമാക്കുന്നത്.

റബർ ടാപ്പിങിന് യന്ത്രം ഉപയോഗിച്ച് കണ്ണൂർ ആറളം ഫാം

റബർ ടാപ്പിംങ്ങ് രംഗത്ത് ചൈനയും തായ് വാനുമുൾപ്പെടെയുള്ള രാജ്യങ്ങൾ യന്ത്രങ്ങൾ പരീക്ഷിക്കുകയും രൂപം നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും സമ്പൂർണ വിജയമായിട്ടില്ല. ലോകത്ത് ആദ്യമായി വിജയകരമായി റബർ ടാപ്പിംങ്ങ് നടത്താനായ യന്ത്രം ബിഎച്ച്ആർടി ആണെന്ന് അധികൃതർ വ്യക്തമാക്കി. പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10 ൽ താമസക്കാരായ 2 യുവതികളും 14 യുവാക്കളും അടങ്ങുന്ന സംഘമാണ് പരിശീലനം പൂർത്തിയാക്കിയത്. യന്ത്രം ഉപയോഗിച്ച് 60 ഹെക്ടറിലെ ടാപ്പിംങ്ങ് ആരംഭിക്കുന്നതോടെ ഫാമിന്‍റെ വരുമാനത്തിലും വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പൂർണമായും ഇന്ത്യൻ നിർമിതമായ ഈ യന്ത്രം 1.4, 1.8 കിലോഗ്രാം വീതം തൂക്കത്തിലുള്ള 2 മോഡലുകളാണ്. ലിഥിയം അയൺ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ 2 മണിക്കൂർ ചാർജ് ചെയ്താൽ 800 മരങ്ങൾ ടാപ്പ് ചെയ്യാം. 2 വർഷ വാറന്‍റിയാണ് യന്ത്രത്തിന് നൽകുന്നത്. നന്നായി പരിശീലനം ലഭിച്ചയാളാണെങ്കിൽ 6 സെക്കൻഡ് കൊണ്ട് ഒരു മരം ടാപ്പ് ചെയ്യാം. സെൻസർ പിടിപ്പിച്ചിട്ടുള്ളതിനാൽ മരത്തിന്‍റെ തടിയിൽ തട്ടുകയോ മരം കേട് വരുകയോ ചെയ്യില്ല. 30,000 രൂപ വില വരുന്ന ടാപ്പിംങ്ങ് യന്ത്രം 25,700 രൂപയ്ക്കാണ് തവണ വ്യവസ്ഥ പ്രകാരം 'സായാ' ലഭ്യമാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.