കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 51 ലക്ഷം രൂപ വരുന്ന 1040 ഗ്രാം സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ ആറളം സ്വദേശി എം ഫാസിലില്‍ നിന്നാണ് സ്വർണം പിടിച്ചത്.
കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറായി പ്രവർത്തിച്ചുവരുന്ന ആളാണ് ഫാസിലെന്ന് കസ്റ്റംസ് അറിയിച്ചു.
also read:അഞ്ച് കോടിയുടെ രണ്ട് വാച്ചുകളുമായി ഹാർദിക് പാണ്ഡ്യ കസ്റ്റംസിന്റെ പിടിയില്‍
ചൊവ്വാഴ്ച രാവിലെ ഷാർജയിൽ നിന്നെത്തിയ വിമാനത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.