കണ്ണൂർ: പയ്യന്നൂരിന് സമീപം നിയന്ത്രണം വിട്ട ടാറ്റാ സുമോ മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. തോട്ടട സ്വദേശികളായ ഫൽഗുണൻ, കൃഷ്ണൻ എന്നിവരാണ് മരിച്ചത്.
പച്ചന്നൂർ വെളളൂരിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ ആറ് പേരെ പരിയാരം മെഡിക്കൽ കോളജ്, പയ്യന്നൂരിലെ സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.