ETV Bharat / state

ഇരിക്കൂറില്‍ രണ്ട് ദിവസത്തിനകം പ്രശ്‌ന പരിഹാരമെന്ന് കെ സുധാകരന്‍ - ഇരിക്കൂർ

യുഡിഎഫ് കണ്‍വെന്‍ഷനില്‍ വിമത സ്വരം ഉയര്‍ത്തിയ സോണി സെബാസ്റ്റ്യന്‍ പങ്കെടുത്തില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാത്തതെന്നാണ് സോണി സെബാസ്റ്റ്യന്‍റെ വിശദീകരണം.

K Sudhakaran in irikkur  K Sudhakaran  ഇരിക്കൂറില്‍ രണ്ട് ദിവസത്തിനകം പ്രശ്‌ന പരിഹാരം  ഇരിക്കൂർ  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
ഇരിക്കൂറില്‍ രണ്ട് ദിവസത്തിനകം പ്രശ്‌ന പരിഹാരമെന്ന് കെ സുധാകരന്‍
author img

By

Published : Mar 21, 2021, 2:20 PM IST

കണ്ണൂര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഇരിക്കൂറില്‍ ഫലം കണ്ടില്ല. തർക്കത്തിൽ രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. ഇരിക്കൂറില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സജി ജോസഫ് കെസി ജോസഫിന്‍റെ പിന്‍ഗാമിയായി മാറുമെന്നും സുധാകരന്‍ പറഞ്ഞു. ഇന്ന് വിളിച്ച യുഡിഎഫ് കണ്‍വെന്‍ഷനില്‍ വിമത സ്വരം ഉയര്‍ത്തിയ സോണി സെബാസ്റ്റ്യന്‍ പങ്കെടുത്തില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാത്തതെന്നാണ് സോണി സെബാസ്റ്റ്യന്‍റെ വിശദീകരണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇരിക്കൂരില്‍ നേരിട്ടെത്തി സമവായ ശ്രമങ്ങള്‍ നടത്തിയിരുന്നു.

അതേസമയം കണ്‍വെന്‍ഷനില്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനമാണ് സുധാകരന്‍ നടത്തിയത്. ബീഡി തെറുപ്പുകാരനായ കോടിയേരിയുടെ മകൻ കോടീശ്വരൻ ആയതെങ്ങനെയെന്നായിരുന്നു സുധാകരന്‍റെ ചോദ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.